
ഡൽഹി: ഡൽഹി ഭജൻപുര പ്രദേശത്ത് നാലു നില കെട്ടിടം തകർന്നു വീണു. ആർക്കും പരുക്കുകളില്ല. ആൾത്താമസമില്ലാത്ത കെട്ടിടമായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി. കെട്ടിടം തകർന്നു വീഴുന്നതിന്‍റെ വീഡിയോ പുറത്തു വന്നിട്ടുണ്ട്.
ഇരുപതു വർഷം മുമ്പ് നിർമിച്ച കെട്ടിടമായിരുന്നു. സുരക്ഷിതമല്ലെന്നു തിരിച്ചറിഞ്ഞതിനെത്തുടർന്ന് കുറച്ചധികം കാലമായി ഉപേക്ഷിക്കപ്പെട്ട നിലയിലായിരുന്നു. കെട്ടിടം തകരുന്നതിന്‍റെ വീഡിയോ പ്രദേശവാസികളാണു പകർത്തിയത്. കെട്ടിടത്തിന്‍റെ അവശിഷ്ടങ്ങൾ പ്രദേശത്തു നിന്നു നീക്കിക്കൊണ്ടിരിക്കുകയാണ്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നു വരികയാണെന്നു പൊലീസ് അറിയിച്ചു.