ഗുജറാത്തിൽ 5 നില കെട്ടിടം തകര്‍ന്ന് വീണുണ്ടായ അപകടത്തിൽ മരണ സംഖ്യ ഏഴായി; 17 മണിക്കൂർ പിന്നിട്ട് രക്ഷാപ്രവർത്തനം

സൂറത്തിന് സമീപം സച്ചിന്‍പാലി ഗ്രാമത്തില്‍ ടെക്സ്‌റ്റൈല്‍ തൊഴിലാളികള്‍ കുടുംബമായി താമസിക്കുന്ന കെട്ടിടമാണ് തകര്‍ന്നു വീണത്
building collapsed in gurajat surat 7 death
ഗുജറാത്തിലെ 5 നില കെട്ടിടം തകര്‍ന്ന് വീണുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം ഏഴായി

സൂറത്ത്: ഗുജറാത്തിലെ സൂറത്തില്‍ അഞ്ച് നില കെട്ടിടം തകര്‍ന്ന് വീണുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം ഏഴായി. കെട്ടിടാവശിഷ്ടങ്ങള്‍ക്ക് അടിയില്‍ നിരവധി പേര്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് നിഗമനം. രക്ഷാപ്രവര്‍ത്തനം ഇപ്പോഴും തുടരുകയാണ്. അപകടത്തിൽ പരുക്കേറ്റ 15 പേർ ആശുപത്രിയിൽ ചികിത്സയിലാണ്.

ശനിയാഴ്ച വൈകുന്നേരം മൂന്ന് മണിയോടെയായിരുന്നു അപകടം. സൂറത്തിന് സമീപം സച്ചിന്‍പാലി ഗ്രാമത്തില്‍ ടെക്സ്‌റ്റൈല്‍ തൊഴിലാളികള്‍ കുടുംബമായി താമസിക്കുന്ന കെട്ടിടമാണ് തകര്‍ന്നു വീണത്. എട്ട് വര്‍ഷം മുന്‍പാണ് ഈ കെട്ടിടം നിര്‍മ്മിച്ചത്.30 അപ്പാര്‍ട്ട്‌മെന്‍റുകൾ ഉണ്ടായിരുന്ന കെട്ടിടത്തില്‍ അഞ്ചെണ്ണത്തില്‍ മാത്രമാണ് താമസക്കാരുണ്ടായിരുന്നത്.

രക്ഷാപ്രവര്‍ത്തനത്തിന്‍റെ തുടക്കത്തില്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് കുടുങ്ങിക്കിടക്കുന്നവരുടെ ശബ്ദം കേള്‍ക്കാമായിരുന്നു എന്നാണ് രക്ഷാപ്രവര്‍ത്തകര്‍ പറയുന്നത്. സ്റ്റേറ്റ് ഡിസാസ്റ്റര്‍ റെസ്‌പോണ്‍സ് ഫോഴ്‌സിന്‍റേയും നാഷണല്‍ ഡിസാസ്റ്റര്‍ റെസ്‌പോണ്‍സ് ഫോഴ്‌സിന്‍റേയും നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തം പുരോഗമിക്കുന്നത്.

Trending

No stories found.

Latest News

No stories found.