
മഹാരാഷ്ട്രയിൽ നാലുനില കെട്ടിടം തകർന്നു വീണു; രണ്ടു പേർ മരിച്ചു, നിരവധി പേർക്ക് പരുക്ക്
മുംബൈ: മഹാരാഷ്ട്രയിലെ പാൽഘറിൽ നാലുനില കെട്ടിടം തകർന്നു വീണ് രണ്ടു പേർ മരിക്കുകയും ഒൻപത് പേർക്ക് പരുക്കേൽക്കുകയും ചെയ്തു. ഒരു വയസുകാരൻ അടക്കമുള്ള രണ്ടുപേരാണ് മരിച്ചത്.
വസായിലെ നാരംഗി റോഡിലെ നാലുനിലകളുള്ള രമാഭായ് അപ്പാർട്ട്മെന്‍റിന്‍റെ പിൻഭാഗം ബുധനാഴ്ച പുലർച്ചെയോടെയാണ് തകർന്നു വീണത്. അപകടത്തിൽ പരുക്കേറ്റവരെ ആശുപത്രികളിലേക്ക് മാറ്റി. അഗ്നിശമനസേനയും എൻഡിആർഎഫും സ്ഥലത്ത് എത്തി ചേർന്നിട്ടുണ്ട്.