ഉത്തർപ്രദേശിൽ ബുൾഡോസർ രാജ്; സംഭലിൽ പള്ളിയും മദ്രസയും പൊളിച്ചു

നടപടി അനധികൃത കയ്യേറ്റവും വൈദ്യുതി മോഷണവും ആരോപിച്ച്
bulldozer raj, demolish moques and madarassa

സംഭലിൽ പള്ളിയും മദ്രസയും പൊളിച്ചു

Updated on

ലഖ്നൗ: ഉത്തർപ്രദേശിലെ മസ്ജിദുകൾക്കും മദ്രസകൾക്കും നേരേ വീണ്ടും ബുൾഡോസർ രാജ്. സംഭലിലെ ദീപാ സാരാഭായ് മേഖലയിലെ രണ്ട് ഗ്രാമങ്ങളിലെ പള്ളിയും മദ്രസയുമാണ് അധികൃതർ തകർത്തത്. റാവ ബുസുർഗ് ഗ്രാമത്തിലെ പള്ളിയും ഹാജിപൂർ ഗ്രാമത്തിലെ മദ്രസയുമാണ് ഞായറാഴ്ച പൊളിച്ചു നീക്കിയത്. ജില്ല ഭരണകൂടത്തിന്‍റെയും പൊലീസിന്‍റെയും നേതൃത്വത്തിലായിരുന്നു പൊളിച്ചുനീക്കൽ.

അനധികൃത കയ്യേറ്റവും വൈദ്യുതി മോഷണവും ആരോപിച്ചായിരുന്നു നടപടി.

റാവ ബുസുർഗയിൽ 552 ചതുരശ്ര മീറ്റർ ഭൂമിയിൽ നിർമിച്ചിരുന്ന പള്ളിയാണ് തകർത്തത്. 2025 ഒക്‌ടോബർ രണ്ടിന് പള്ളിയുടെ ഒരു ഭാഗം അധികൃതർ പൊളിച്ചുനീക്കിയിരുന്നു. രണ്ടാംഘട്ട നടപടിയാണ് ഞായറാഴ്ച നടന്നത്. ഹാജിപൂർ പഞ്ചായത്തിന്‍റെ ഏകദേശം 2.5 ബിഗ ഭൂമി കയ്യേറിയിട്ടുണ്ടെന്നും 4000 ചതുരശ്ര മീറ്റർ മദ്രസയ്ക്കും വാണിജ്യ പ്രവർത്തനങ്ങൾക്കും ഉപയോഗിക്കുന്നുണ്ടെന്നാണ് അധികൃതരുടെ വാദം. അസ്മോലി പൊലിസ് സ്റ്റേഷൻ പരിധിയിലെ റാ യാ ഗ്രാമത്തിലെ ഒരു പള്ളിയും കഴിഞ്ഞവർഷം പൊളിച്ചിരുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com