ജമ്മു കശ്മീരിൽ തീർഥാടകരുമായി പോയ ബസ് അപകടത്തിൽപ്പെട്ടു; 7 മരണം, 23 പേർക്ക് പരുക്ക്

തീർഥാടകരുമായി പോവുകയായിരുന്ന ബസ് റോഡിൽ നിന്നു തെന്നി മലയിടുക്കിലേക്ക് വീഴുകയായിരുന്നു
bus accident 7 deaths at jammu and kashmir
bus accident 7 deaths at jammu and kashmir

ശ്രീനഗർ: ജമ്മു കശ്മീരിൽ 150 അടി താഴ്ചയിലേക്ക് ബസ് മറിഞ്ഞ് 7 പേർ മരിച്ചു. 23 പേർക്ക് പരുക്കേറ്റു. ജമ്മു ജില്ലയിലെ ചോക്കി ചോര ബെൽറ്റിലെ തംഗ്ലി മോർ എന്ന സ്ഥലത്താണ് അപകടമുണ്ടായത്. തീർഥാടകരുമായി പോവുകയായിരുന്ന ബസ് റോഡിൽ നിന്നും തെന്നി മലയിടുക്കിലേക്ക് വീഴുകയായിരുന്നു.

പൊലീസും നാട്ടുകാരും ചേർന്ന് അപകടത്തിൽ പെട്ടവരെ രക്ഷിച്ച് ഉടൻ തന്നെ അഖ്നൂർ ആശുപത്രിയിലേക്കും സർക്കാർ മെഡിക്കൽ കോളെജിലേക്കും മാറ്റി.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com