
ജമ്മു: ജമ്മുകാശ്മീരിലെ ദോഡയിൽ ബസ് മലയിടുക്കിലേക്ക് മറിഞ്ഞു. അപകടത്തിൽ 36 പേർ മരിക്കുകയും നിരവധി പേർക്ക് പരുക്കേൽക്കുകയും ചെയ്തു. രക്ഷാപ്രവർത്തന നടപടികൾ പുരോഗമിക്കുകയാണ്. പരുക്കേറ്റവരെ കിഷ്ത്വാറിലെയും ദോഡയിലെയും സർക്കാർ ആശുപത്രികളിലേക്ക് പ്രവേശിപ്പിച്ചു.
ബുധനാഴ്ച രാവിലെ ദോഡ ജില്ലയിലെ അസാർ മേഖലയിലാണ് അപകടമുണ്ടായത്. ബത്തോട്ട്- കിഷ്ത്വാർ ദേശീയ പാതയിൽ ട്രംഗൽ-അസാറിന് സമീപമാണ് സംഭവം. റോഡിൽ നിന്ന് തെന്നിമാറിയ ബസ് 300 അടി താഴ്ചയിലേക്ക് മറിയുകയായിരുന്നു.