ഹരിയാനയിൽ തീർഥാടക സംഘം സഞ്ചരിച്ച ബസിന് തീപിടിച്ചു; 8 മരണം

ബസിൽ അറുപതോളം യാത്രക്കാരുണ്ടെന്നായിരുന്നു വിവരം
bus catches fire in haryana
bus catches fire in haryana
Updated on: 

നൂഹ്: ഹരിയാനയിലെ നൂഹിൽ തീർഥാടക സംഘം സഞ്ചരിച്ച ബസിന് തീപിടിച്ച് എട്ടുപേർ മരിച്ചു.ഒട്ടേറെപ്പേർക്ക് പരുക്കേറ്റിട്ടുണ്ട്. കുണ്ടലി-മനേസർ-പൽവാൾ എക്സ്പ്രസ് ഹൈവേയിൽ പുലർച്ചെയാണ് അപകടമുണ്ടായത്.

ബസിൽ അറുപതോളം യാത്രക്കാരുണ്ടെന്നായിരുന്നു വിവരം. ഉത്തർപ്രദേശിലെ മഥുര, വൃന്ദാവൻ എന്നിവടങ്ങളിൽ നിന്ന് തീർഥാടനം കഴിഞ്ഞ് തിരിച്ചു മടങ്ങുന്നതിനിടെയാണ് ബസ് അപകടത്തിൽപ്പെട്ടത്.ഇവരെല്ലാവരും പഞ്ചാബിലെ ഒരു കുടുംബത്തിൽപ്പെട്ടവരാണ്.

logo
Metro Vaartha
www.metrovaartha.com