ഡൽഹി വിമാനത്താവളത്തിൽ എയർ ഇന്ത്യാ വിമാനത്തിന് സമീപം ബസിന് തീപിടിച്ചു

സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്
Bus caught fire near at Air India Plane At Delhi Airport

ഡൽഹി വിമാനത്താവളത്തിൽ എയർ ഇന്ത്യാ വിമാനത്തിന് സമീപം ബസിന് തീപിടിച്ചു

Updated on

ന്യൂഡൽഹി: ഡൽഹി ഇന്ദിരാഗാന്ധി വിമാനത്താവളത്തിൽ ടെർമിനൽ 3യിൽ എയർ ഇന്ത്യ വിമാനത്തിന് മീറ്ററുകൾ അകലെ മാത്രം നിർത്തിയിട്ടിരുന്ന ബസിന് തീപിടിച്ചു. ബസിൽ ആരും ഉണ്ടായിരുന്നില്ലെന്നത് വലിയ അപകടം ഒഴിവാക്കി. ഒന്നിലധികം വിമാനക്കമ്പനികൾക്ക് ഗ്രൗണ്ട് സർവീസുകൾ കൈകാര്യം ചെയ്യുന്ന എസ്എടിഎസ് എയർപോർട്ട് സർവീസസ് പ്രൈവറ്റ് ലിമിറ്റഡിന്‍റെ ബസാണ് കത്തിയത്.

ഇന്ദിരാഗാന്ധി ഇന്‍റർനാഷണൽ എയർപോർട്ട് (IGIA) നടത്തുന്ന ഡൽഹി ഇന്‍റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് (DIAL) ഇതിനെ വളരെ അപകടകരമായ സംഭവം എന്ന് വിളിക്കുകയും ആർക്കും പരുക്കുകളൊന്ന് സ്ഥിരീകരിക്കുകയും ചെയ്തു.

തീപിടിത്തമുണ്ടായതിനു പിന്നാലെ തന്നെ അഗ്നിരക്ഷാ സേനയെത്തി തീയണച്ചു. സംഭവത്തിൽ എയർപോർട്ട് അതോറിറ്റി അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com