ഹിമാചൽ പ്രദേശിൽ ബസ് താഴ്ചയിലേക്ക് മറിഞ്ഞു; 9 പേർ മരിച്ചു, നിരവധി പേർക്ക് പരുക്ക്

ഹിമാചൽ പ്രദേശിലെ സിർമൗർ ജില്ലയിൽ വെള്ളിയാഴ്ചയോടെയാണ് അപകടമുണ്ടായത്
bus overturns himachal pradesh 9 killed and many injured

ഹിമാചൽ പ്രദേശിൽ ബസ് താഴ്ചയിലേക്ക് മറിഞ്ഞു; 9 പേർ മരിച്ചു, നിരവധി പേർക്ക് പരുക്ക്

Updated on

ന‍്യൂഡൽഹി: ഹിമാചൽ പ്രദേശിൽ ബസ് താഴ്ചയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ 9 പേർ മരിക്കുകയും 40 ഓളം പേർക്ക് പരുക്കേൽക്കുകയും ചെയ്തു. ഹിമാചൽ പ്രദേശിലെ സിർമൗർ ജില്ലയിൽ വെള്ളിയാഴ്ചയോടെയാണ് അപകടമുണ്ടായത്. സോളനിൽ നിന്ന് ഹരിപൂർ ധറിലേക്ക് പോകുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്.

നിയന്ത്രണം നഷ്ടപ്പെട്ടതിനെത്തുടർന്ന് ബസ് താഴ്ചയിലേക്ക് മറിയുകയായിരുന്നു. പൊലീസും ജില്ലാ ഭരണകൂടവും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. പരുക്കേറ്റവരെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടകാരണം കണ്ടെത്താൻ അധികൃതർ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com