രാജ്യത്തിന് അഭിമാനം, യുഎസ്സിന്‍റെ ബ്ലൂബേർഡ് ബ്ലോക്ക് 2 വിക്ഷേപണം വിജയം; ലക്ഷ്യത്തിലെത്തിയത് 16 മിനിറ്റിൽ

എൽവിഎം 3 റോക്കറ്റിന്റെ വിക്ഷേപണ ചരിത്രത്തിൽ താഴ്ന്ന ഭൂ ഭ്രമണപഥത്തിൽ (എൽഇഒ) സ്ഥാപിക്കുന്ന ഏറ്റവും ഭാരമേറിയ ഉപഗ്രഹമാണ്
India successfully launches US satellite BlueBird

രാജ്യത്തിന് അഭിമാനം, യുഎസ്സിന്‍റെ ബ്ലൂബേർഡ് ബ്ലോക്ക് 2 വിക്ഷേപിച്ചു, ലക്ഷ്യത്തിലെത്തിയത് 16 മിനിറ്റിൽ

Updated on

ചെന്നൈ: രാജ്യത്തിന് അഭിമാനമായി 'ബാഹുബലി' റോക്കറ്റ്. യുഎസിന്‍റെ പുതുതലമുറ വാർത്താവിനിമയ ഉപഗ്രഹമായ ബ്ലൂബേർഡ് ബ്ലോക്ക് 2 വിക്ഷേപണം പൂർണ വിജയം. ശ്രീഹരിക്കോട്ട സതീഷ് ധവാൻ സ്പേസ് സെന്ററിലെ രണ്ടാം വിക്ഷേപണത്തറയിൽ നിന്നു കുതിച്ചുയർന്ന എൽവിഎം 3-എം 6 ദൗത്യം 16 മിനിറ്റിനുള്ളിൽ ലക്ഷ്യത്തിലെത്തി.

എൽവിഎം 3 റോക്കറ്റിന്റെ വിക്ഷേപണ ചരിത്രത്തിൽ താഴ്ന്ന ഭൂ ഭ്രമണപഥത്തിൽ (എൽഇഒ) സ്ഥാപിക്കുന്ന ഏറ്റവും ഭാരമേറിയ ഉപഗ്രഹമാണ് 6,100 കിലോഗ്രാം ഭാരമുള്ള ബ്ലൂബേർഡ്. 4,400 കിലോഗ്രാം ഭാരമുള്ള എൽവിഎം 3-എം5 കമ്മ്യൂണിക്കേഷൻ സാറ്റലൈറ്റ് 03 ആയിരുന്നു ഇതിനു മുൻപുള്ള ഏറ്റവും ഭാരമേറിയ ഉപഗ്രഹം.

ഐഎസ്ആർഒയുടെ വാണിജ്യ വിഭാഗമായ ന്യൂസ്പേസ് ഇന്ത്യ ലിമിറ്റഡും യുഎസ് ആസ്ഥാനമായുള്ള എഎസ്‌ടി സ്പേസ് മൊബൈലും തമ്മിൽ ഒപ്പുവച്ച വാണിജ്യ കരാറിന്റെ ഭാഗമായാണ് ദൗത്യം. ടെലികോം ടവറുകളുടെയോ കേബിളുകളുടെയോ സഹായമില്ലാതെ സാധാരണ മൊബൈൽ ഫോണുകളിലേക്ക് നേരിട്ട് ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് സേവനം എത്തിക്കുകയെന്നതാണ് ബ്ലൂബേർഡ് ഉപഗ്രഹത്തിന്റെ ദൗത്യം.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com