സി. സദാനന്ദന്‍റെ രാജ‍്യസഭാംഗത്വം റദ്ദാക്കണം; ഡൽഹി ഹൈക്കോടതിയിൽ ഹർജി

സുപ്രീം കോടതി അഭിഭാഷകനായ സുഭാഷ് തീക്കോടനാണ് ഡൽഹി ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചിരിക്കുന്നത്
C. Sadanandan's Rajya Sabha membership should be cancelled; Petition filed in Delhi High Court

സി. സദാനന്ദൻ

Updated on

ന‍്യൂഡൽഹി: ബിജെപി സംസ്ഥാന വൈസ് പ്രസിഡന്‍റ് സി. സദാനന്ദന്‍റെ രാജ‍്യസഭാംഗത്വം റദ്ദാക്കണമെന്നാവശ‍്യപ്പെട്ട് ഹർജി. സുപ്രീം കോടതി അഭിഭാഷകനായ സുഭാഷ് തീക്കോടനാണ് ഡൽഹി ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചിരിക്കുന്നത്.

കല, സാഹിത‍്യം, സാമൂഹ‍്യ സേവനം എന്നീ മേഖളകളിൽ രാജ‍്യത്തിന് സംഭാവന ചെയ്തവരെയാണ് സാധാരണ നോമിനേറ്റ് ചെയ്യാറുള്ളത്. എന്നാൽ ഏത് മേഖലയിൽ നിന്നുമാണ് സദാനന്ദൻ സംഭാവന നൽകിയെന്നതിനെ പറ്റി വ‍്യക്തതയില്ലെന്നും സാമൂഹിക സേവനം എന്ന നിലയിൽ സദാനന്ദനെ നോമിനേറ്റ് ചെയ്യാൻ സാധിക്കില്ലെന്നും ഹർജിയിൽ പറയുന്നു. ജൂലൈ 21നായിരുന്നു സദാനന്ദൻ രാജ‍്യസഭ എംപിയായി സത‍്യപ്രതിജ്ഞ ചെയ്തത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com