രാജ‍്യസഭാ എംപിയായി സി. സദാനന്ദൻ സത‍്യപ്രതിജ്ഞ ചെയ്തു

മലയാളത്തിൽ ദൈവനാമത്തിലായിരുന്നു സത‍്യവാചകം ചൊല്ലിയത്
c. sadanandan takes oath as rajya sabha member

സി.സദാനന്ദൻ, ഉപരാഷ്ട്രതി ജഗ്ദീപ് ധൻകർ

Updated on

ന‍്യൂഡൽഹി: ബിജെപി സംസ്ഥാന ഉപാധ‍്യക്ഷൻ സി. സദാനന്ദൻ രാജ‍്യസഭാ എംപിയായി സത‍്യപ്രതിജ്ഞ ചെയ്തു. മലയാളത്തിൽ ദൈവനാമത്തിലായിരുന്നു സത‍്യവാചകം ചൊല്ലിയത്. ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകറാണ് സത‍്യവാചകം ചൊല്ലിക്കൊടുത്തത്.

സാമൂഹ‍്യ സേവന രംഗത്തും വിദ‍്യാഭ‍്യാസ രംഗത്തും സദാനന്ദൻ പ്രചോദനമാണെന്നും ഉപരാഷ്ട്രപതി സഭയിൽ പറഞ്ഞു. സദാനന്ദനെ കൂടാതെ മുൻ വിദേശകാര‍്യ സെക്രട്ടറി ഹർഷ വർധൻ ശ്രിംഗ്ല, ചരിത്രകാരി മീനാക്ഷി ജയിൻ, അഭിഭാഷകൻ ഉജ്ജ്വൽ നിഗം എന്നിവരും സത‍്യപ്രതിജ്ഞ ചെയ്തു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com