സിഎഎ പിൻവലിക്കുമെന്ന് തൃണമൂൽ കോൺഗ്രസ്

എല്ലാ വിഭാഗങ്ങൾക്കു വേണ്ടിയും ക്ഷേമ പദ്ധതികൾ കൊണ്ടുവരുമെന്നും പാർട്ടിയുടെ പ്രകടന പത്രികയിൽ വാഗ്ദാനം
സിഎഎ പിൻവലിക്കുമെന്ന് തൃണമൂൽ കോൺഗ്രസ്

കോൽക്കത്ത: പ്രതിപക്ഷ പാർട്ടികളുടെ "ഇന്ത്യ' മുന്നണി അധികാരത്തിലെത്തിയാൽ പൗരത്വ നിയമ ഭേദഗതി (സിഎഎ) പിൻവലിക്കുമെന്നു തൃണമൂൽ കോൺഗ്രസ്. എല്ലാ വിഭാഗങ്ങൾക്കു വേണ്ടിയും ക്ഷേമ പദ്ധതികൾ കൊണ്ടുവരുമെന്നും പാർട്ടിയുടെ പ്രകടന പത്രികയിൽ വാഗ്ദാനം.

പെട്രോളിനും ഡീസലിനും വില നിയന്ത്രണം, ഇതിനായി വില സ്ഥിരതാ ഫണ്ട്, ദേശീയ പൗരത്വ രജിസ്റ്റർ നിർത്തിവയ്ക്കും, റേഷൻ സാമഗ്രികൾ വീട്ടിലെത്തിക്കും, ബിപിഎൽ കുടുംബങ്ങൾക്ക് വർഷം 10 എൽപിജി സിലിണ്ടറുകൾ സൗജന്യം തുടങ്ങിയ വാഗ്ദാനങ്ങളും പ്രകടന പത്രികയിലുണ്ട്. അധികാരത്തിലെത്തിയാൽ ഉടൻ ഇവ നടപ്പാക്കുമെന്നു പ്രകടന പത്രിക പുറത്തിറക്കി തൃണമൂൽ എംപി ഡെറിക് ഒബ്രിയനും മുതിർന്ന നേതാവ് അമിത് മിത്രയും പറഞ്ഞു.

പശ്ചിമ ബംഗാളിൽ സീറ്റ് വിഭജനത്തെച്ചൊല്ലി കോൺഗ്രസുമായി ഇടഞ്ഞ തൃണമൂൽ കോൺഗ്രസ് ഒറ്റയ്ക്കാണു മത്സരിക്കുന്നത്. കോൺഗ്രസും ഇടതുപാർട്ടികളുമാണ് സംസ്ഥാനത്ത് ഇന്ത്യ മുന്നണിയുടെ ഭാഗമായി മത്സരിക്കുന്നത്. എന്നാൽ, തൃണമൂൽ കോൺഗ്രസ് ദേശീയ തലത്തിൽ പ്രതിപക്ഷ മുന്നണിയുടെ ഭാഗമാണെന്ന് മമത അവകാശപ്പെടുന്നു.

Trending

No stories found.

Latest News

No stories found.