കേബിൾ തകരാർ: ഇന്ത്യയിൽ മുൻകരുതൽ ശക്തമെന്ന് ജ്യോതിരാദിത്യ സിന്ധ്യ

ദുബായിൽ നടക്കുന്ന യൂണിവേഴ്സൽ പോസ്റ്റൽ കോൺഗ്രസിൽ ഇന്ത്യയ്ക്ക് വിപുലമായ പങ്കാളിത്തമുണ്ടെന്ന് മന്ത്രി പറഞ്ഞു.

Cable failure: Jyotiraditya Scindia says precautions are strong in India

കേബിൾ തകരാർ: ഇന്ത്യയിൽ മുൻകരുതൽ ശക്തമെന്ന് ജ്യോതിരാദിത്യ സിന്ധ്യ

Updated on

ദുബായ്: രാജ്യാന്തര ആശയവിനിമയ സംവിധാനത്തിന്‍റെ നട്ടെല്ലായ കേബിൾ ചെങ്കടലിൽ തകരാറിലായത് ഇന്ത്യയിലെ ഇന്‍റർനെറ്റ് സേവനങ്ങളെ കാര്യമായി ബാധിച്ചിട്ടില്ലെന്ന് കേന്ദ്ര ടെലികോം മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ വ്യക്തമാക്കി. ഇന്ത്യൻ തീരത്തെ കേബിളുകളിൽ ഇത്തരം സംഭവങ്ങൾ ഒഴിവാക്കാൻ മുൻകരുതൽ ശക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ദുബായിൽ നടക്കുന്ന യൂണിവേഴ്സൽ പോസ്റ്റൽ കോൺഗ്രസിന്‍റെ ഭാഗമായി ദുബായിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ദുബായിൽ നടക്കുന്ന യൂണിവേഴ്സൽ പോസ്റ്റൽ കോൺഗ്രസിൽ ഇന്ത്യയ്ക്ക് വിപുലമായ പങ്കാളിത്തമുണ്ടെന്ന് മന്ത്രി പറഞ്ഞു.

സമ്മേളനത്തിനു മുന്നോടിയായി ജ്യോതിരാദിത്യ സിന്ധ്യ ജപ്പാൻ ഇന്‍റേണൽ അഫയേഴ്സ് ആൻഡ് കമ്യൂണിക്കേഷൻ മന്ത്രി മസാഷി അഡാച്ചിയുമായി ചർച്ച നടത്തി. ഇരുരാജ്യങ്ങളിലെയും തപാൽ സഹകരണം ശക്തിപ്പെടുത്തുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com