ഓപ്പറേഷൻ സിന്ദൂറുമായി ബന്ധപ്പെട്ട വർഗീയ പരാമർശം; ശർമിഷ്ഠ പനോളിക്ക് ഇടക്കാല ജാമ്യം

ഹർജിക്കാരി അന്വേഷണത്തോട് സഹകരിക്കണമെന്നും ഇന്ത്യ വിട്ടു പോരുതെന്നും ജാമ്യ വ്യവസ്ഥയിൽ കോടതി വ്യക്തമാക്കി
calcutta high court grants interim bail to law student sharmishta panoli

ഓപ്പറേഷൻ സിന്ദൂറുമായി ബന്ധപ്പെട്ട വർഗീയ പരാമർശം; ശർമിഷ്ഠ പനോളിക്ക് ഇടക്കാല ജാമ്യം

Updated on

കൊൽക്കത്ത: ഓപ്പറേഷൻ സിന്ദൂറുമായി ബന്ധപ്പെട്ട വർഗീയ പരാമർശത്തിൽ അറസ്റ്റിലായ നിയമ വിദ്യാർഥിനി ശർമിഷ്ഠ പനോളിക്ക് ഇടക്കാല ജാമ്യം. കൽക്കട്ട ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്.

ഓപ്പറേഷൻ സിന്ദൂറുമായി ബന്ധപ്പെട്ട് മുസ്ലീങ്ങൾക്കെതിരായ വിദ്വേഷ പരാമർശവുമായി വീഡിയോ സമൂഹമാധ്യമത്തിൽ പോസ്റ്റു ചെയ്തതോടെയാണ് വിവാദങ്ങൾക്ക് തുടക്കം. വ്യാപക പ്രതിഷേധത്തിനും വിമർശനത്തിനും കാരണമായതോടെ വീഡിയോ ഡിലീറ്റ് ചെയ്തിരുന്നു. പിന്നാലെയാണ് ബംഗാൾ പൊലീസ് ശർമിഷ്ഠ പനോളിയെ അറസ്റ്റു ചെയ്തത്.

അഭിപ്രായ സ്വാതന്ത്ര്യം മറ്റുള്ളവരുടെ മതവികാരത്തെ വ്രണപ്പെടുത്താനുള്ളതാവരുതെന്ന് വാദം കേൾക്കലിനിടെ കോടതി വ്യക്തമാക്കിയിരുന്നു. ഹർജിക്കാരി അന്വേഷണത്തോട് സഹകരിക്കണമെന്നും ഇന്ത്യ വിട്ടു പോരുതെന്നും ജാമ്യ വ്യവസ്ഥയിൽ കോടതി വ്യക്തമാക്കി.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com