സന്ദേശ്ഖാലി: ഒരു ശതമാനമെങ്കിലും സത്യമുണ്ടെങ്കിൽ സ്ഥിതിവിശേഷം ലജ്ജാകരം; മമത സർക്കാരിന് രൂക്ഷ വിമർശനം

ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനു ചൂടേറുന്നതിനിടെയാണ് തൃണമൂൽ കോൺഗ്രസിനും മുഖ്യമന്ത്രി മമത ബാനർജിക്കും കടുത്ത തിരിച്ചടിയാകുന്ന പരാമർശം
സന്ദേശ്ഖാലി: ഒരു ശതമാനമെങ്കിലും സത്യമുണ്ടെങ്കിൽ സ്ഥിതിവിശേഷം ലജ്ജാകരം; മമത സർക്കാരിന് രൂക്ഷ വിമർശനം

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ സന്ദേശ്ഖാലിയിൽ നടന്ന അതിക്രമങ്ങളിൽ സംസ്ഥാന സർക്കാരിനെതിരേ കടുത്ത വിമർശനമുയർത്തി കൽക്കട്ട ഹൈക്കോടതി. ഉന്നയിക്കപ്പെടുന്ന ആരോപണങ്ങളിൽ ഒരു ശതമാനമെങ്കിലും സത്യമുണ്ടെങ്കിൽ സ്ഥിതിവിശേഷം ലജ്ജാകരമായ ചീഫ് ജസ്റ്റിസ് ടി.എസ്. ശിവജ്ഞാനം, ജസ്റ്റിസ് ഹിരൺമയി ഭട്ടാചാര്യ എന്നിവരുടെ ബെഞ്ച് പറഞ്ഞു.

പിന്നെങ്ങനെയാണു പശ്ചിമ ബംഗാൾ സ്ത്രീകൾക്കു സുരക്ഷിതമെന്നു പറയാനാകുക. സർക്കാരിനാണിതിന്‍റെ ധാർമിക ഉത്തരവാദിത്വമെന്നും ഹൈക്കോടതി. ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനു ചൂടേറുന്നതിനിടെയാണ് തൃണമൂൽ കോൺഗ്രസിനും മുഖ്യമന്ത്രി മമത ബാനർജിക്കും കടുത്ത തിരിച്ചടിയാകുന്ന പരാമർശം.

സന്ദേശ്ഖാലിയിൽ തൃണമൂൽ കോൺഗ്രസ് നേതാവ് ഷാജഹാൻ ഷെയ്ഖിന്‍റെ നേതൃത്വത്തിൽ സ്ത്രീകൾക്കെതിരേയുണ്ടായ അതിക്രമങ്ങളിലും ഭൂമിതട്ടിപ്പിലും നടപടി ആവശ്യപ്പെട്ട് സമർപ്പിച്ച അഞ്ചു പൊതുതാത്പര്യ ഹർജികൾ പരിഗണിക്കുകയായിരുന്നു കോടതി. കേസിൽ സിബിഐ അന്വേഷണം വേണം, ഇരകൾക്ക് സർക്കാർ നഷ്ടപരിഹാരം നൽകണം തുടങ്ങിയ ആവശ്യങ്ങളാണ് ഹർജികളിലുള്ളത്. ഹർജികൾ തീർപ്പുകൽപ്പിക്കാൻ മാറ്റി.

ലൈംഗികാതിക്രമം സംബന്ധിച്ച് സ്ത്രീകളുടെ നൂറിലേറെ ആരോപണങ്ങളുണ്ടെന്നു ഹർജിക്കാർക്കു വേണ്ടി ഹാജരായ അഭിഭാഷക പ്രിയങ്ക ടിബ്രവാൾ പറഞ്ഞു. പുറത്തുനിന്നുള്ളവരാണ് അക്രമം നടത്തുന്നതെന്നും മറിച്ചുള്ള മൊഴികളുമുണ്ടെന്നും പ്രധാന പ്രതി ഷാജഹാൻ ഷെയ്ഖിനു വേണ്ടി ഹാജരായ അഭിഭാഷകൻ പറഞ്ഞു. എന്നാൽ, ഇതിനോടു രൂക്ഷമായി പ്രതികരിച്ച കോടതി, 55 ദിവസം പൊലീസിനെ ഒളിച്ചുകഴിഞ്ഞത് എന്തിനെന്നു ചോദിച്ചു.

കേന്ദ്ര ഏജൻസി അന്വേഷിക്കുന്ന കേസുകളിൽ ഫലമുണ്ടാകുന്നില്ല എന്നായിരുന്നു സംസ്ഥാന സർക്കാരിന്‍റെ വാദം. സംസ്ഥാന സർക്കാർ അന്വേഷണത്തിന് തടസം സൃഷ്ടിക്കുകയാണെന്ന് ഇഡിക്കു വേണ്ടി ഹാജരായ അഭിഭാഷകൻ തിരിച്ചടിച്ചു. ഇതിനിടെയാണ് കോടതി സർക്കാരിനെതിരായ പരാമർശം നടത്തിയത്.- മ​മ​ത സ​ർ​ക്കാ​രി​ന് രൂ​ക്ഷ വി​മ​ർ​ശ​നം

കോ​ൽ​ക്ക​ത്ത: പ​ശ്ചി​മ ബം​ഗാ​ളി​ലെ സ​ന്ദേ​ശ്ഖാ​ലി​യി​ൽ ന​ട​ന്ന അ​തി​ക്ര​മ​ങ്ങ​ളി​ൽ സം​സ്ഥാ​ന സ​ർ​ക്കാ​രി​നെ​തി​രേ ക​ടു​ത്ത വി​മ​ർ​ശ​ന​മു​യ​ർ​ത്തി ക​ൽ​ക്ക​ട്ട ഹൈ​ക്കോ​ട​തി. ഉ​ന്ന​യി​ക്ക​പ്പെ​ടു​ന്ന ആ​രോ​പ​ണ​ങ്ങ​ളി​ൽ ഒ​രു ശ​ത​മാ​ന​മെ​ങ്കി​ലും സ​ത്യ​മു​ണ്ടെ​ങ്കി​ൽ സ്ഥി​തി​വി​ശേ​ഷം ല​ജ്ജാ​ക​ര​മാ​യ ചീ​ഫ് ജ​സ്റ്റി​സ് ടി.​എ​സ്. ശി​വ​ജ്ഞാ​നം, ജ​സ്റ്റി​സ് ഹി​ര​ൺ​മ​യി ഭ​ട്ടാ​ചാ​ര്യ എ​ന്നി​വ​രു​ടെ ബെ​ഞ്ച് പ​റ​ഞ്ഞു.

പി​ന്നെ​ങ്ങ​നെ​യാ​ണു പ​ശ്ചി​മ ബം​ഗാ​ൾ സ്ത്രീ​ക​ൾ​ക്കു സു​ര​ക്ഷി​ത​മെ​ന്നു പ​റ​യാ​നാ​കു​ക. സ​ർ​ക്കാ​രി​നാ​ണി​തി​ന്‍റെ ധാ​ർ​മി​ക ഉ​ത്ത​ര​വാ​ദി​ത്വ​മെ​ന്നും ഹൈ​ക്കോ​ട​തി. ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​നു ചൂ​ടേ​റു​ന്ന​തി​നി​ടെ​യാ​ണ് തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സി​നും മു​ഖ്യ​മ​ന്ത്രി മ​മ​ത ബാ​ന​ർ​ജി​ക്കും ക​ടു​ത്ത തി​രി​ച്ച​ടി​യാ​കു​ന്ന പ​രാ​മ​ർ​ശം.

സ​ന്ദേ​ശ്ഖാ​ലി​യി​ൽ തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സ് നേ​താ​വ് ഷാ​ജ​ഹാ​ൻ ഷെ​യ്ഖി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സ്ത്രീ​ക​ൾ​ക്കെ​തി​രേ​യു​ണ്ടാ​യ അ​തി​ക്ര​മ​ങ്ങ​ളി​ലും ഭൂ​മി​ത​ട്ടി​പ്പി​ലും ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ട് സ​മ​ർ​പ്പി​ച്ച അ​ഞ്ചു പൊ​തു​താ​ത്പ​ര്യ ഹ​ർ​ജി​ക​ൾ പ​രി​ഗ​ണി​ക്കു​ക​യാ​യി​രു​ന്നു കോ​ട​തി. കേ​സി​ൽ സി​ബി​ഐ അ​ന്വേ​ഷ​ണം വേ​ണം, ഇ​ര​ക​ൾ​ക്ക് സ​ർ​ക്കാ​ർ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​ക​ണം തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ളാ​ണ് ഹ​ർ​ജി​ക​ളി​ലു​ള്ള​ത്. ഹ​ർ​ജി​ക​ൾ തീ​ർ​പ്പു​ക​ൽ​പ്പി​ക്കാ​ൻ മാ​റ്റി.

ലൈം​ഗി​കാ​തി​ക്ര​മം സം​ബ​ന്ധി​ച്ച് സ്ത്രീ​ക​ളു​ടെ നൂ​റി​ലേ​റെ ആ​രോ​പ​ണ​ങ്ങ​ളു​ണ്ടെ​ന്നു ഹ​ർ​ജി​ക്കാ​ർ​ക്കു വേ​ണ്ടി ഹാ​ജ​രാ​യ അ​ഭി​ഭാ​ഷ​ക പ്രി​യ​ങ്ക ടി​ബ്ര​വാ​ൾ പ​റ​ഞ്ഞു. പു​റ​ത്തു​നി​ന്നു​ള്ള​വ​രാ​ണ് അ​ക്ര​മം ന​ട​ത്തു​ന്ന​തെ​ന്നും മ​റി​ച്ചു​ള്ള മൊ​ഴി​ക​ളു​മു​ണ്ടെ​ന്നും പ്ര​ധാ​ന പ്ര​തി ഷാ​ജ​ഹാ​ൻ ഷെ​യ്ഖി​നു വേ​ണ്ടി ഹാ​ജ​രാ​യ അ​ഭി​ഭാ​ഷ​ക​ൻ പ​റ​ഞ്ഞു. എ​ന്നാ​ൽ, ഇ​തി​നോ​ടു രൂ​ക്ഷ​മാ​യി പ്ര​തി​ക​രി​ച്ച കോ​ട​തി, 55 ദി​വ​സം പൊ​ലീ​സി​നെ ഒ​ളി​ച്ചു​ക​ഴി​ഞ്ഞ​ത് എ​ന്തി​നെ​ന്നു ചോ​ദി​ച്ചു.

കേ​ന്ദ്ര ഏ​ജ​ൻ​സി അ​ന്വേ​ഷി​ക്കു​ന്ന കേ​സു​ക​ളി​ൽ ഫ​ല​മു​ണ്ടാ​കു​ന്നി​ല്ല എ​ന്നാ​യി​രു​ന്നു സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ വാ​ദം. സം​സ്ഥാ​ന സ​ർ​ക്കാ​ർ അ​ന്വേ​ഷ​ണ​ത്തി​ന് ത​ട​സം സൃ​ഷ്ടി​ക്കു​ക​യാ​ണെ​ന്ന് ഇ​ഡി​ക്കു വേ​ണ്ടി ഹാ​ജ​രാ​യ അ​ഭി​ഭാ​ഷ​ക​ൻ തി​രി​ച്ച​ടി​ച്ചു. ഇ​തി​നി​ടെ​യാ​ണ് കോ​ട​തി സ​ർ​ക്കാ​രി​നെ​തി​രാ​യ പ​രാ​മ​ർ​ശം ന​ട​ത്തി​യ​ത്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com