എമ്പുരാന് തമിഴ്നാട്ടിൽ ബഹിഷ്കരണാഹ്വാനം

നിർമതാവ് ഗോകുലം ഗോപാലന്‍റെ ഉടമസ്ഥതയിലുളള ധനകാര്യ സ്ഥാപനം ചൊവ്വാഴ്ച ഉപരോധിക്കും.
Call for boycott of Empuran in Tamil Nadu

എമ്പുരാന് തമിഴ്നാട്ടിൽ ബഹിഷ്കരണാഹ്വാനം

Updated on

'എമ്പുരാൻ' സിനിമക്കെതിരേ തമിഴ്നാട്ടിൽ ബഹിഷ്കരണാഹ്വാനം. മുല്ലപ്പെരിയാർ അണക്കെട്ടിനെ അധിക്ഷേപിക്കുന്ന രംഗങ്ങൾ എമ്പുരാനിലുണ്ടെന്നാരോപിച്ചാണ് പെരിയാർ വൈഗ ഇറിഗേഷൻ കർക്ഷക സംഘം പ്രതിഷേധവുമായി രംഗത്തെത്തിയത്.

പ്രതിഷേധത്തിന്‍റെ ഭാഗമായി കമ്പത്തും തേനിയിലും നിർമാതാവ് ഗോകുലം ഗോപാലന്‍റെ ഉടമസ്ഥതയിലുളള ധനകാര്യ സ്ഥാപനം ചൊവ്വാഴ്ച ഉപരോധിക്കും.

എമ്പുരാനിലെ ചില ഭാഗങ്ങളിൽ മുല്ലപ്പെരിയാർ അണക്കെട്ടിനെ അധിക്ഷേപിക്കുന്നുണ്ടെന്നും കരാർ പ്രകാരം തമിഴ്നാടിനുളള താത്പര്യങ്ങൾക്ക് വിരുദ്ധമായിട്ടുളള പരാമർശങ്ങൾ ചിത്രീകരിച്ചെന്നുമാണ് പ്രതിഷേധക്കാരുടെ വാദം.

അണക്കെട്ടുമാ‌യി ബന്ധപ്പെട്ട ഭാഗങ്ങൾ നീക്കം ചെയ്യണമെന്നാണും ഇവർ ആവശ്യപ്പെടുന്നു. സിനിമയിൽ നിന്ന് ആ ഭാഗങ്ങൾ നീക്കം ചെയ്തില്ലെങ്കിൽ എല്ലാ ജില്ലയിലും പ്രതിഷേധിക്കുമെന്നും സിനിമയെ ബഹിഷ്കരിക്കുമെന്നും സംഘടന പറഞ്ഞു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com