‘നിജ്ജർ കൊല്ലപ്പെട്ടേക്കുമെന്ന് ക്യാനഡ പൊലീസ് മുന്നറിയിപ്പ് നൽകിയിരുന്നു’

നിജ്ജറിന്‍റെ അടുത്ത അനുയായിക്കാണ് റോയൽ കനേഡിയൻ മൗണ്ടഡ് പൊലീസ് ഇതു സംബന്ധിച്ച മുന്നറിയിപ്പു നൽകിയതെന്ന് റിപ്പോർട്ടിൽ പറയുന്നു
Hardeep Singh Nijjar
Hardeep Singh Nijjar
Updated on

ഒട്ടാവ: ഖലിസ്ഥാൻ വിഘടനവാദി നേതാവ് ഹർദീപ് സിങ് നിജ്ജർ കൊല്ലപ്പെടുമെന്ന് ക്യാനഡ പൊലീസ് മുന്നറിയിപ്പു നൽകിയിരുന്നതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നു.

നിജ്ജറിന്‍റെ അടുത്ത അനുയായിക്കാണ് റോയൽ കനേഡിയൻ മൗണ്ടഡ് പൊലീസ് ഇതു സംബന്ധിച്ച മുന്നറിയിപ്പു നൽകിയതെന്ന് റിപ്പോർട്ടിൽ പറയുന്നു.

'നിജ്ജറിന്‍റെ ജീവന് ഭീഷണിയുണ്ടെന്ന് വ്യക്തമായിട്ടുണ്ടെന്ന് നിജ്ജറിന്‍റെ വലംകൈയായിരുന്ന ഗുർമീത് ടൂറിനെ രഹസ്യാന്വേഷണഏജൻസികൾ ബോധ്യപ്പെടുത്തി. ഭീഷണിയുടെ കൂടുതൽ വിവരങ്ങൾ ഇപ്പോൾ വ്യക്തമല്ല.’ രഹസ്യാന്വേഷണ സംഘങ്ങൾ സംയുക്തമായി തയാറാക്കിയ രേഖയിൽ പറയുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com