തെങ്കാശിയിൽ കാറും സിമന്‍റ് ലോറിയും കൂട്ടിയിടിച്ച് 6 പേർ മരിച്ചു

തെങ്കാശിയിലെ കുറ്റാലം വെള്ളച്ചാട്ടം സന്ദർശിച്ചു മടങ്ങുന്നതിനിടെയാണ് സംഘം അപകടത്തിൽ പെട്ടത്.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തെങ്കാശി: തെങ്കാശിയിൽ കാറും സിമന്‍റ് ലോറിയും കൂട്ടിയിടിച്ചുണ്ടായ ആപകടത്തിൽ ആറ് പേർ മരിച്ചു. കാർ യാത്രക്കാരാണ് മരിച്ചത്. ഞായറാഴ്ച പുലർച്ചെയായിരുന്നു അപകടം. തെങ്കാശിയിലെ കുറ്റാലം വെള്ളച്ചാട്ടം സന്ദർശിച്ചു മടങ്ങുന്നതിനിടെയാണ് സംഘം അപകടത്തിൽ പെട്ടത്. തിരുമംഗലം- കൊല്ലം ദേശീയപാതയിൽ സിങ്കംപട്ടി എന്ന സ്ഥലത്തു വച്ചാണ് അപകടമുണ്ടായത്. കാർ വെട്ടിപ്പൊളിച്ചാണ് യാത്രികരെ പുറത്തെടുത്തത്.

തെങ്കാശി പുളിയാങ്കുടി സ്വദേശികളായ കാർത്തിക്, വേൽ, മനോജ്, സുബ്രഹ്മണ്യൻ, മനോഹരൻ, ബോത്തിരാജ് എന്നിവരാണ് മരിച്ചത്. മൃതദേഹങ്ങൾ തിരുനെൽവേലി മെഡിക്കൽ കോളെജിൽ സൂക്ഷിച്ചിരിക്കുകയാണ്.

Trending

No stories found.

Latest News

No stories found.