യുപിയിൽ കാർ കനാലിലേക്ക് മറിഞ്ഞ് അപകടം; 3 കുട്ടികൾ ഉൾപ്പടെ 11 പേർ മരിച്ചു

മരിച്ചവരുടെ കുടുംബങ്ങൾക്ക് യുപി മുഖ്യമന്ത്രി ധനസഹായം പ്രഖ്യാപിച്ചു
car plunges into canal killed 11 in up gonda

യുപിയിൽ കാർ കനാലിലേക്ക് മറിഞ്ഞ് അപകടം; 3 കുട്ടികൾ ഉൾപ്പടെ 11 പേർ മരിച്ചു

Updated on

ലക്നോ: ഉത്തർപ്രദേശിലെ ഗോണ്ട ജില്ലയിൽ വാഹനം കനാലിലേക്ക് മറിഞ്ഞ് 7 കുട്ടികൾ ഉൾപ്പടെ 11പേർ മരിച്ചു. 4 പേർക്ക് പേർക്ക് പരുക്കേറ്റു. പൃഥ്വിനാഥ് ക്ഷേത്രത്തിലേക്ക് പോയ തീർഥാടക സംഘം സഞ്ചരിച്ച വാഹനമാണ് അപകടത്തിൽപ്പെട്ടതെന്ന് പൊലീസ് അറിയിച്ചു.

ഞായറാഴ്ച ഉച്ചയോടെയാടെ സീഗാവ്-ഖരഗൂപൂർ റോഡിലെ മൂർഗഞ്ച് പൊലീസ് സ്റ്റേഷന് സമീപമാണ് ഈ ദാരുണമായ സംഭവം നടന്നത്. 15പേരാണ് വാഹനത്തിലുണ്ടായിരുന്നത്. ബീന (35), കാജൽ (22), മഹാക് (12), ദുർഗേഷ്, നന്ദിനി, അങ്കിത്, ശുഭ്, സഞ്ജു വർമ, അഞ്ജു, അനുസൂയ, സൗമിയ എന്നിവരാണ് മരിച്ചത്. ഇവർ സഞ്ചരിച്ച വാഹനം നിയന്ത്രണം നഷ്ടപ്പെട്ട് സരയു കനാലിലേക്ക് വീഴുകയായിരുന്നു.

പരുക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ദുഃഖം രേഖപ്പെടുത്തുകയും പരുക്കേറ്റവർക്ക് ചികിത്സ ഉറപ്പാക്കാനും രക്ഷാപ്രവർത്തനങ്ങൾ വേഗത്തിലാക്കാനും ഉദ്യോഗസ്ഥരോട് നിർദ്ദേശിച്ചു. മരിച്ചവരുടെ കുടുംബങ്ങൾക്ക് യുപി മുഖ്യമന്ത്രി 5 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com