

പ്രതീകാത്മക ചിത്രം
ഷിംല: ഹിമാചൽ പ്രദേശിലെ സിർമൗർ ജില്ലയിൽ കാർ കൊക്കയിലേക്ക് മറിഞ്ഞ് നാല് പേർ മരിച്ചു. ഒൻപത് പേർക്ക് പരുക്കേറ്റു. ചൊവ്വാഴ്ച രാത്രിയാണ് സംഭവം.
സിർമൗർ സ്വദേശികളായ രാജേന്ദ്ര (37), ദേശ് രാജ് (23), റിക്കി റാം (58), രാം ഗോപാൽ (62) എന്നിവരാണ് മരിച്ചത്. ഹൃദയാഘാതത്തെ തുടർന്ന് മരിച്ച ജഗദീഷ് ശർമ എന്നയാളുടെ മൃതദേഹവുമായി ആശുപത്രിയിൽ നിന്ന് വീട്ടിലേക്ക് വരികയായിരുന്നു അപകടത്തിൽപ്പെട്ടവർ. ജഗദീഷ് ശർമയുടെ കുടുംബാംഗങ്ങളും നാട്ടുകാരുമാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. യാത്രയ്ക്കിടെ വാഹനം നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിയുകയായിരുന്നു.
പരുക്കേറ്റവരെ നഹാൻ മെഡിക്കൽ കോളെജ് ആശുപത്രിയിലേക്ക് മാറ്റി. ഇവരിൽ നാല് പേരുടെ നില ഗുരുതരമാണ്. സംഭവത്തിൽ ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി സുഖ്‌വിന്ദർ സിങ് സുഖു അനുശോചനം രേഖപ്പെടുത്തി.