രാജസ്ഥാനിൽ സ്ഫോടകവസ്തുക്കളുമായി സഞ്ചരിച്ച കാർ പിടികൂടി; 2 പേർ അറസ്റ്റിൽ

ജില്ലാ ടാസ്ക് ഫോഴ്സിന്‍റെ നേതൃത്വത്തിൽ നടത്തിയ ഓപ്പറേഷനിൽ 150 കിലോ അമോണിയം നൈട്രേറ്റാണ് പിടികൂടിയത്
car with 150 kg explosives seized in rajasthan

രാജസ്ഥാനിൽ സ്ഫോടകവസ്തുക്കളുമായി സഞ്ചരിച്ച കാർ പിടികൂടി; 2 പേർ അറസ്റ്റിൽ

Updated on

ജയ്പൂർ: രാജസ്ഥാനിലെ ടോങ്ക് ജില്ലയിൽ കാറിൽ നിന്നും സ്ഫോടക വസ്തുക്കൾ കണ്ടെടുത്തു. ജില്ലാ ടാസ്ക് ഫോഴ്സിന്‍റെ നേതൃത്വത്തിൽ നടത്തിയ ഓപ്പറേഷനിൽ 150 കിലോ അമോണിയം നൈട്രേറ്റാണ് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ടു പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

സുരേന്ദ്ര പട്‌വ, സുരേന്ദ്ര മോച്ചി എന്നിവരാണ് അറസ്റ്റിലായത്. രാജസ്ഥാനിലെ ബണ്ടി സ്വദേശികളായ ഇരുവരും ടോങ്കിലേക്ക് സ്ഫോടക വസ്തുക്കളുമായി പോകുന്നതിനിടെയാണ് പിടിയിലായത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com