"ബാബറി മസ്ജിദ് തകര്‍ത്തതുപ്പോലെ രാഹുലിന്‍റെ പരമ്പര തന്നെ ഇല്ലാതാക്കും"; ബിജെപി എംഎല്‍എയ്‌ക്കെതിരെ കേസ്

രാഹുൽ ഗാന്ധി ലഹരിക്ക് അടിമയാണെന്നും യശ്പാൽ സുവർണ പറഞ്ഞിരുന്നു
case agaianst bjp mla booked over remarks against rahul gandhi

Rahul Gandhi | Yashpal Suvarna

Updated on

ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരായ വിദ്വേഷ പരാമർശത്തിൽ ര്‍ണാകട ബിജെപി എംഎല്‍എ യശ്പാല്‍ സുവര്‍ണക്കെതിരേ പൊലീസ് കേസ്. എംഎല്‍എയുടെ പ്രസംഗം ജനങ്ങളെ പ്രകോപിപ്പിക്കുന്നതാണെന്നും അത് വിദ്വേഷ പ്രസംഗത്തിന്‍റെ പരിധിയില്‍ വരുമെന്നും കാട്ടിയാണ് ഉടുപ്പി പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. ഉഡുപ്പി കോൺഗ്രസ് പ്രസിഡന്‍റിന്‍റെ പരാതിയിലാണ് നടപടി.

'ഹിന്ദുവികാരം വ്രണപ്പെട്ടപ്പോള്‍ 1992ല്‍ ബാബറി മസ്ജിദ് തകര്‍ത്തതുപോലെ ഹിന്ദുക്കള്‍ക്കെതിരേ സംസാരിച്ചാല്‍ രാഹുല്‍ ഗാന്ധിയുടെ പരമ്പരയെ തന്നെ ഇല്ലാതാക്കാന്‍ അറിയാം. രാഹുല്‍ ഗാന്ധി 24 മണിക്കൂറും ലഹരി ഉപയോഗിക്കും. രാഹുൽ ലഹരിക്കടിമയാണ്' എന്നായിരുന്നു എംഎൽഎയുടെ പരാമർശം.

കഴിഞ്ഞ ദിവസം നടന്ന ജെൻസീ പ്രതിഷേധത്തിവിടെ ബിജെപി വിളിച്ചു ചേർത്ത പൊതുയോഗത്തിലായിരുന്നു എംഎൽഎയുടെ വിവാദ പരാമർശം. ബിഎന്‍എസ് 57, 192, 196(2), 352, 353(2), 351(2) എന്നീ വകുപ്പുകളാണ് യശ്പാല്‍ സുവര്‍ണക്കെതിരേ ചുമത്തിയിരിക്കുന്നത്.

logo
Metro Vaartha
www.metrovaartha.com