ഷോ നടന്നില്ല, ചെക്ക് മടങ്ങി; എ.ആർ. റഹ്മാനെതിരേ പരാതി

2018 ഡിസംബറിൽ ചെന്നൈയിലെ ഒരു വാർഷിക സമ്മേളനത്തിൽ എ.ആർ. റഹ്മാൻ ഷോ നടത്താനായി ബുക്ക് ചെയ്യുകയും ഇതിനായി 29.5 ലക്ഷം രൂപ അഡ്വാൻസ് നൽകുകയും ചെയ്തിരുന്നു
AR Rahman
AR Rahmanfile

ചെന്നൈ: ഒരു പാരിപാടിക്കായി 29.5 ലക്ഷം രൂപ അഡ്വാൻസ് നൽ‌കിയ തുക തിരികെ നൽകണമെന്ന് ആവശ്യപ്പെട്ട് എ.ആർ.റഹ്മാനെതിരേ പരാതി. അസോസിയേഷൻ ഓഫ് സർജൻസ് ഓഫ് ഇന്ത്യ പൊലീസ് കമ്മിഷണർ സന്ദീപ് റായ് റാത്തോഡിന് പരാതി നൽകി.

2018 ഡിസംബറിൽ ചെന്നൈയിലെ ഒരു വാർഷിക സമ്മേളനം നടത്താൻ അസോസിയേഷൻ പദ്ധതിയിട്ടിരുന്നു. സമ്മേളനത്തിൽ എ.ആർ.റഹ്മാൻ ഷോ നടത്താനായി ബുക് ചെയ്യുകയും ഇതിനായി 29.5 ലക്ഷം രൂപ അഡ്വാൻസ് നൽകുകയും ചെയ്തിരുന്നു.

എന്നാൽ തമിഴ്‌നാട് സർക്കാരിൽ നിന്ന് അനുയോജ്യമായ സ്ഥലവും അനുമതിയും ലഭിക്കാത്ത പശ്ചാത്തലത്തിൽ പരിപാടി നടത്താനായില്ല. ഈ സാഹചര്യത്തിൽ വിവരം എ.ആർ. റഹ്മാനേയും കൂട്ടരേയും അറിയിക്കുകയും പണം തിരികെ നൽകണമെന്ന് ആവശ്യപ്പെടുകയുമായിരുന്നു. റീഫണ്ടിനായി ഒരു പോസ്റ്റ്-ഡേറ്റഡ് ചെക്ക് അസോസിയേഷന് നൽകിയിരുന്നു. എന്നാൽ ചെക്ക് മടങ്ങിയെന്നും പരാതിയിൽ വ്യക്തമാക്കുന്നു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com