'വ്യാജപ്രചാരണം നടത്തി';തമിഴ്നാട് ബിജെപി അധ്യക്ഷൻ അണ്ണാമലൈക്കെതിരെ കേസെടുത്ത് പൊലീസ്

മാധ്യമപ്രവർത്തകർ ഉൾപ്പെടെ 4 പേർക്കെതിരെ 3 കേസുകളാണ് തമിഴ്നാട് പൊലീസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്
'വ്യാജപ്രചാരണം നടത്തി';തമിഴ്നാട് ബിജെപി അധ്യക്ഷൻ  അണ്ണാമലൈക്കെതിരെ കേസെടുത്ത് പൊലീസ്
Updated on

തമിഴ്നാട്: തമിഴ്നാട് ബിജെപി അധ്യക്ഷൻ കെ അണ്ണാമലൈക്കെതിരെ കേസെടുത്ത് പൊലീസ്. വ്യാജ പ്രചരണം നടത്തിയെന്ന കേസിലാണ് അറസ്റ്റ്. ബീഹാറിൽ നിന്നുള്ള കുടിയേറ്റ തൊഴിലാ‍ളികൾ തമിഴ്നാട്ടിൽ‌ ആക്രമിക്കപെട്ടെന്ന പരാമർശത്തിനെതിരെയാണ് നടപടി. തമിഴ്നാട് ക്രൈംബ്രാഞ്ച് സൈബര്‍ വിഭാഗമാണ് ബിജെപി അധ്യക്ഷനെതിരെ കേസെടുത്തത്.

ഈ കേസിൽ 4 പേർക്കെതിരെയാണ് നേരത്തെ കേസെടുത്തിരുന്നത്. വ്യാജ വീഡിയോകള്‍ പ്രചരിപ്പിച്ചവര്‍ രാജ്യത്തിന് എതിരായി പ്രവര്‍ത്തിക്കുന്നവരാണെന്നും കേവല രാഷ്ട്രീയത്തിനു വേണ്ടിയുള്ള ഇത്തരം പ്രവര്‍ത്തികളെ ശക്തമായി അപലപിക്കുന്നുവെന്നുവെന്നും മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ പറഞ്ഞു.

മാധ്യമപ്രവർത്തകർ ഉൾപ്പെടെ 4 പേർക്കെതിരെ 3 കേസുകളാണ് തമിഴ്നാട് പൊലീസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ദൈനിക് ഭാസ്‌കര്‍ എഡിറ്റര്‍, മാധ്യമപ്രവര്‍ത്തകനായ മുഹമ്മദ് തന്‍വീര്‍, ഉത്തര്‍പ്രദേശിലെ ബിജെപി വക്താവ് പ്രശാന്ത് ഉമ്രാവോ, സോഷ്യല്‍മീഡിയ ഇന്‍ഫ്‌ലുവന്‍സറായ സുഗം ശുക്ല എന്നിവര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. അക്രമത്തിന് പ്രേരിപ്പിക്കുക, ശത്രുത വളര്‍ത്തുക തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് അണ്ണാമലൈക്കെതിരെ കേസ് എടുത്തിരിക്കുന്നത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com