വിദ‍്യാർഥിനിയെ മതം മാറ്റാൻ ശ്രമിച്ചെന്ന് ആരോപണം; ഛത്തിസ്ഗഡിൽ മലയാളി കന‍്യാസ്ത്രീക്കെതിരേ കേസ്

ഹോളി ക്രോസ് നഴ്സിങ് കോളെജ് പ്രിൻസിപ്പലും മലയാളിയുമായ സിസ്റ്റർ ബിൻസി ജോസഫിനെതിരേയാണ് ജാമ‍്യമില്ല വകുപ്പ് പ്രകാരം കേസെടുത്തിരിക്കുന്നത്
Case filed against Malayali nun in chattisgarh for allegedly trying to convert student

വിദ‍്യാർഥിനിയെ മതം മാറ്റാൻ ശ്രമിച്ചെന്ന് ആരോപണം; ഛത്തിസ്ഗഡിൽ മലയാളി കന‍്യാസ്ത്രീക്കെതിരേ കേസ്

file 

Updated on

റായ്പൂർ: വിദ‍്യാർഥിനിയെ മത പരിവർത്തനം നടത്തിയെന്ന് ആരോപിച്ച് മലയാളിയായ കന‍്യാസ്ത്രീക്കെതിരേ കേസെടുത്തു. ഛത്തിസ്ഗഡിലെ ജാഷ്പൂരിലെ കുങ്കുരിയിലാണ് സംഭവം.

ഹോളി ക്രോസ് നഴ്സിങ് കോളെജ് പ്രിൻസിപ്പലും മലയാളിയുമായ സിസ്റ്റർ ബിൻസി ജോസഫിനെതിരേയാണ് ജാമ‍്യമില്ല വകുപ്പ് പ്രകാരം കേസെടുത്തിരിക്കുന്നത്.

സിസ്റ്റർ ബിൻസി ഭീഷണിപ്പെടുത്തി മതം മാറ്റാൻ ശ്രമിച്ചെന്നാണ് വിദ‍്യാർഥിനിയുടെ ആരോപണം. ജില്ലാ കലക്റ്റർക്കാണ് വിദ‍്യാർഥിനി പരാതി നൽകിയിരുന്നത്.

അതേസമം പരാതി വ‍്യാജമാണെന്നും പെൺകുട്ടിക്ക് അറ്റൻഡൻസില്ലാത്തതിനാൽ പ്രാക്റ്റിക്കൽ പരീക്ഷ എഴുതാൻ അനുവിദിക്കില്ലെന്ന് കോളെജ് അധികൃതർ അറിയിച്ചിരുന്നുവെന്നും ഇതിനു പിന്നാലെയാണ് വിദ‍്യാർഥിനി വ‍്യാജ പരാതി നൽകിയതെന്നും സിസ്റ്റർ ബിൻസി പറഞ്ഞു. വിദ‍്യാർഥിനിയുടെ ആരോപണം സഭ‍ാ അധ‍ികൃതരും തള്ളി

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com