വിദ്വേഷ പ്രചാരണമെന്ന് ആരോപണം; രാജസ്ഥാനിൽ മലയാളി പാസ്റ്റർക്കെതിരേ കേസ്

ഇടുക്കി കട്ടപ്പന സ്വദേശിയായ തോമസ് ജോർജിനെതിരേയാണ് കേസെടുത്തിരിക്കുന്നത്
case against malayali pastor for hate speech in rajasthan

തോമസ് ജോർജ്

Updated on

ജയ്പൂർ: രാജസ്ഥാനിൽ മലയാളി പാസ്റ്റർക്കെതിരേ പൊലീസ് കേസെടുത്തു. ഇടുക്കി കട്ടപ്പന സ്വദേശിയായ തോമസ് ജോർജിനെതിരേയാണ് വിദ്വേഷ പ്രചാരണം, മതവികാരം വ്രണപ്പെടുത്തൽ എന്നീ കുറ്റങ്ങൾ ചുമത്തി രാജസ്ഥാൻ പൊലീസ് കേസെടുത്തിരിക്കുന്നത്.

അതേസമയം ഹനുമാൻ സേനക്കാർ പള്ളിയിൽ കയറി പ്രശ്നമുണ്ടാക്കിയെന്നും തനിക്കെതിരേയാണ് ഇപ്പോൾ കേസെടുത്തിരിക്കുന്നതെന്നുമാണ് തോമസ് ജോർജ് പറയുന്നത്.

പള്ളിക്ക് മുന്നിലേക്ക് ബുൾഡോസറുമായി ഹനുമാൻ സേനക്കാർ എത്തിയെന്നും പള്ളി അടിച്ചു തകർക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും തോമസ് ജോർജ് പറയുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com