തമിഴ്നാട് മുഖ‍്യമന്ത്രി വിജയ്ക്കെതിരേ അധിക്ഷേപ പരാമർശം; ഡിഎംകെ നേതാക്കൾക്കെതിരേ കേസ്

ടിവികെ പ്രവർത്തകരും അഭിഭാഷകരും നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത്
Case registered against DMK leaders over derogatory remarks against Tamil Nadu Chief Minister Vijay

വിജയ്

Updated on

ചെന്നൈ: തമിഴ്നാട് മുഖ‍്യമന്ത്രിയും നടനുമായ വിജയ്ക്കെതിരേ അധിക്ഷ‍േപ പരാമർശം നടത്തിയതിൽ ഡിഎംകെ നേതാവ് എ.രാജ ഉൾപ്പടെ 3 പേർക്കെതിരേ കേസ്. എ. രാജയെ കൂടാതെ പി.കെ. ശേഖർ ബാബു, വസന്തം കാർത്തികേയൻ എംഎൽഎ എന്നിവർക്കെതിരേയാണ് കേസെടുത്തിരിക്കുന്നത്.

ടിവികെ പ്രവർത്തകരും അഭിഭാഷകരും നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ സംസ്ഥാനത്തെ വിവിധ പൊലീസ് സ്റ്റേഷനുകളിലായാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. എന്നാൽ കേസിനെ നിയമപരമായി നേരിടുമെന്നാണ് എ. രാജയുടെ പ്രതികരണം. ഡിഎംകെ നേതാക്കൾ നിയമമന്ത്രി സി.ടി.ആർ. നിർമൽ കുമാറിനെതിരേയും അധിക്ഷേപ പരാമർശം നടത്തിയതായി ആരോപണമുണ്ട്.

logo
Metro Vaartha
www.metrovaartha.com