വിദേശ രഹസ്യാന്വേഷണ ഏജന്‍റുമാർക്ക് വിവരങ്ങൾ കൈമാറിയെന്ന് ആരോപണം; സൈനിക ഉദ്യോഗസ്ഥന്‍റെ ഭാര്യക്കെതിരേ കേസ്

ഗവേഷണവുമായി ബന്ധപ്പെട്ട ചില പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്ന ഇവരുടെ പ്രവർത്തനങ്ങൾ പൊലീസ് പരിശോധിച്ചുവരികയാണ്
Case registered against military officer's wife over allegations of passing information to foreign intelligence agents.

വിദേശ രഹസ്യാന്വേഷണ ഏജന്‍റുമാർക്ക് വിവരങ്ങൾ കൈമാറിയെന്ന് ആരോപണം; സൈനിക ഉദ്യോഗസ്ഥന്‍റെ ഭാര്യക്കെതിരേ കേസ്

Updated on: 

ജമ്മു: ചൈനയുമായി ബന്ധമുള്ള വ്യക്തികൾ ഉൾപ്പെടെ വിദേശ രഹസ്യാന്വേഷണ ഏജന്‍റുമാർക്ക് നിർണായക വിവരങ്ങൾ ശേഖരിച്ച് കൈമാറിയെന്ന ആരോപണത്തിൽ സൈനിക ഉദ്യോഗസ്ഥന്‍റെ ഭാര്യക്കെതിരേ ജമ്മു കശ്മീർ പൊലീസ് കേസെടുത്തു. ജമ്മുവിലെ ഗാന്ധി നഗർ പൊലീസാണ് കേസെടുത്തത്.

തെലങ്കാന സ്വദേശിനിയായ ഇവർ ഭർത്താവിനൊപ്പം ജമ്മുവിലാണ് താമസം. എഫ്ഐആർ രജിസ്റ്റർ ചെയ്തതിനു പിന്നാലെ പൊലീസ് ഇവരെ ചോദ്യം ചെയ്തു. അതേസമയം, ഇതുവരെ ഇവരെ അറസ്റ്റ് ചെയ്തിട്ടില്ല. പ്രാഥമിക അന്വേഷണത്തിൽ ഇവർ നിർണായക വിവരങ്ങൾ കൈമാറിയതായി സ്ഥിരീകരിക്കാനായിട്ടില്ലെന്ന് പൊലീസ് വ്യക്തമാക്കി. ഗവേഷണവുമായി ബന്ധപ്പെട്ട ചില പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്ന ഇവരുടെ പ്രവർത്തനങ്ങൾ പൊലീസ് പരിശോധിച്ചുവരികയാണ്.

ഔദ്യോഗിക രഹസ്യനിയമം, ഭാരതീയ ന്യായ സംഹിത എന്നിവയിലെ വകുപ്പുകൾ പ്രകാരമാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. സംഭവത്തിൽ അന്വേഷണം തുടരുകയാണെന്നും കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ലെന്നും പൊലീസ് പറഞ്ഞു.

logo
Metro Vaartha
www.metrovaartha.com