ജസ്റ്റിസ് വർമക്കെതിരായ സാമ്പത്തിക ഇടപാട് കേസ്; ഇംപീച്ച്മെന്‍റ് നടപടികളിലേക്ക് കടന്നതായി സ്പീക്കർ, സമിതി രൂപീകരിച്ചു

ആഭ്യന്തര അന്വേഷണ സമിതിയുടെ റിപ്പോർട്ട് അസാധുവാക്കണമെന്ന യശ്വന്ത് വർമയുടെ ഹർജി കഴിഞ്ഞ ആഴ്ച സുപ്രീം കോടതി തള്ളിയിരുന്നു
cash row justice justice yashwant varma impeachment lok sabha speaker

ജസ്റ്റിസ് യശ്വന്ത് വർമ

Updated on

ന്യൂഡൽഹി: ഔദ്യോഗിക വസതിയിൽ നിന്നും കോടിക്കണക്കിന് രൂപ കണ്ടെത്തിയ സംഭവത്തിൽ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് യശ്വന്ത് വർമയെ ഇംപീച്ച്മെന്‍റ് (സ്ഥാനത്തു നിന്നും മാറ്റുക) ചെയ്യാനുള്ള നടപടികൾക്ക് തുടക്കമായതായി ലോക്സഭാ സ്പീക്കർ ഓം ബിർള. ഇതിനായി മൂന്നംഗ സമിതിയെ നിയോഗിച്ചതായി സ്പീക്കർ ചൊവ്വാഴ്ച ലോക്സഭയിൽ അറിയിച്ചു.

സുപ്രീം കോടതിയിലെ ജസ്റ്റിസ് അരവിന്ദ് കുമാർ, മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് മനീന്ദർ മോഹൻ, മുതിർന്ന അഭിഭാഷകൻ ബി.വി. ആചാര്യ എന്നിവർ ഉൾപ്പെടുന്നതാണ് മൂന്നംഗ സമിതി. മൂന്നു മാസത്തിനകം സമിതി റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് നിർദേശം. റിപ്പോർട്ട് ലഭിച്ച ശേഷമാവും തുടർനടപടി.

സുപ്രീം കോടതി നിയമിച്ച ആഭ്യന്തര അന്വേഷണ സമിതിയുടെ റിപ്പോർട്ട് അസാധുവാക്കണമെന്ന അലഹബാദ് ഹൈക്കോടതി ജഡ്ജി യശ്വന്ത് വർമയുടെ ഹർജി കഴിഞ്ഞ ആഴ്ച സുപ്രീം കോടതി തള്ളിക്കളഞ്ഞു. വസതിയിൽ നിന്നും നോട്ട് കൂമ്പാരം കണ്ടെത്തിയ കേസിൽ യശ്വന്ത് വർമ കുറ്റക്കാരനാണെന്ന ആഭ്യന്തര അന്വേഷണ സമിതിയുടെ റിപ്പോർട്ട് അസാധുവാക്കണമെന്നായിരുന്നു ഹർജി.

ആഭ്യന്തര അന്വേഷണ സമിതി റിപ്പോർട്ട് നിയമപരവും ഭരണഘടനാപരവുമാണെന്ന് ബെഞ്ച് വിലയിരുത്തി. പാനലിന്‍റെ കണ്ടെത്തലുകൾ തെറ്റാണെന്നും ചീഫ് ജസ്റ്റിസ് ഇത് അസാധുവാക്കണമെന്നും ജസ്റ്റിസ് വർമ ആവശ്യപ്പെട്ടിരുന്നു. റിപ്പോർട്ട് പ്രധാനമന്ത്രിക്കും രാഷ്ട്രപതിക്കും അയച്ച നടപടിയെയും യശ്വന്ത് വർമ എതിർത്തിരുന്നു. ‌

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com