കാവേരി തർക്കം: കർണാടകയിൽ ഇന്ന് ബന്ദ്

പ്രതിപക്ഷപാർട്ടികളായ ബിജെപിയും ജെഡിഎസും ബന്ദിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
പ്രതിഷേധിക്കുന്നവർ
പ്രതിഷേധിക്കുന്നവർ
Updated on

ബംഗളൂരു: കാവേരി നദീ ജല തർക്കത്തിൽ കർണാടകയെ സ്തംഭിപ്പിക്കാനൊരുങ്ങി കന്നഡ സംഘടനകൾ. നദീജലം തമിഴ്നാടിനു നൽകുന്നതിൽ പ്രതിഷേധിച്ച് വെള്ളിയാഴ്ച സംസ്ഥാന വ്യാപകമായി ബന്ദ് പ്രഖ്യാപിച്ചിരിക്കുകയാണ് രണ്ടായിരത്തോളം വരുന്ന കർണാടകാനുകൂല- കർഷക സംഘടനകൾ. രാവിലെ 6 മുതൽ വൈകിട്ട് 6 വരെയാണ് ബന്ദ്. തമിഴ്നാടിന് ജലം നൽകുന്നതിനെതിരേ സംസ്ഥാനത്ത് പ്രതിഷേധം ശക്തമായിരുന്നു. സംസ്ഥാന സർക്കാർ പ്രശ്നത്തിന് വേണ്ടത്ര പരിഗണന നൽകുന്നില്ലെന്നും പ്രതിഷേധകാരികൾ ആരോപിക്കുന്നു.

കർണാടക രക്ഷണ വേദിക, കന്നഡ ചലവലി( വറ്റൽ പക്ഷ) മറ്റു നിരവധി കർഷക സംഘടനകൾ എന്നിവയെല്ലാം ഉൾപ്പെടുന്ന കന്നഡ ഒക്കുട എന്ന സംഘടനയാണ് ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്. വെള്ളിയാഴ്ച നഗരത്തിലെ ടൗൺ ഹാൾ മുതൽ ഫ്രീഡം പാർക് വരെ പ്രതിഷേധ റാലിയും സംഘടിപ്പിക്കും. കടകമ്പോളങ്ങളും സ്കൂളുകളും ബസ് ഗതാഗതവും ദേശീയ പാതകളും ടോൾ ഗേറ്റുകളും ട്രെയിൻ ഗതാഗതവും തടയുക മാത്രമല്ല വിമാനത്താവളത്തിന്‍റെ പ്രവർത്തനങ്ങൾ സ്തംഭിപ്പിക്കാനും ശ്രമിക്കുമെന്നും ഇത് കർണാടകത്തിനു മുഴുവൻ വേണ്ടിയുള്ള ബന്ദാണെന്നും പ്രതിഷേധകാരികൾ പറയുന്നു.

പ്രതിപക്ഷപാർട്ടികളായ ബിജെപിയും ജെഡിഎസും ബന്ദിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ഹോട്ടൽ, ഓട്ടോറിക്ഷാ, ഓല, ഊബർ, അസോസിയേഷനുകളും ബന്ദിന് പിന്തുണ നൽകും. ബന്ദിന് ധാർമിക പിന്തുണ നൽകുന്നതായി സംസ്ഥാന സ്വകാര്യ സ്കൂളുകളുടെ അസോസിയേഷനും വ്യക്തമാക്കി. ബല്ലാരി, കലബുർഗി, ബിഡാർ, ബഗൽകോട്ടെ, വിജയപുര, യാദ്ഗിർ, കോപ്പൽ, ദേവനാഗരി തുടങ്ങിയ പ്രദേശങ്ങളിലെ കർഷകരും ബന്ദിന് ധാർമിക പിന്തുണ നൽകിയിട്ടുണ്ട്. എന്നാൽ വ്യാപാരസ്ഥാപനങ്ങൾ അടച്ചിടാൻ കഴിയില്ലെന്നും ഇവർ വ്യക്തമാക്കിയിട്ടുണ്ട്.

എന്നാൽ ബന്ദിന്‍റെ പശ്ചാത്തലത്തിൽ ബംഗളൂരുവിൽ വ്യാഴാഴ്ച മുതൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com