
ഇംഫാൽ: മണിപ്പൂർ കലാപത്തിനിടെ ക്രൈസ്തവർക്കുനേരെയുണ്ടായ അക്രമം ഞെട്ടിക്കുന്നതെന്ന് സി ബി സി ഐ അധ്യക്ഷൻ മാർ ആൻഡ്രൂസ് താഴത്ത്. വാർത്താക്കുറിപ്പിലൂടെയാണ് അദ്ദേഹം പ്രതികരിച്ചത്.
മൂന്ന് പള്ളികൾ അക്രമകാരികൾ അഗ്നിക്കിരയാക്കിയെന്നും സമാധാനം പുനസ്ഥാപിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു. മണിപ്പൂരിൽ നിന്ന് ഇതിനോടകം നിരവധിപേർ പലായനം ചെയ്തു. ഏറെ വൈകിയാണ് മണിപ്പൂർ പൊലീസ് കലാപത്തിൽ ഇടപെട്ടത്. കേന്ദ്ര സർക്കാരിന്‍റെ ഭാഗത്തു നിന്ന് ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും സി ബി സി ഐ ആവശ്യപ്പെടുന്നു.