
ന്യൂഡൽഹി: ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യ (ഗെയ്ൽ) എക്സിക്യൂട്ടീവ് ഡയറക്‌ടർ കെ.ബി. സിങിനെ കൈക്കൂലി കേസിൽ സിബിഐ അറസ്റ്റു ചെയ്തു. 50 ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്ന കേസിലാണ് അറസ്റ്റ്.
ഗെയ്ൽ പദ്ധതിയുടെ കരാറുകൾക്കായി കെ.ബി. സിങ് കൈക്കൂലി വാങ്ങിയതായാണ് കേസ്. ഇതുമായി ബന്ധപ്പെട്ട് ഡൽഹി, നോയിഡ, വിശാഖ പട്ടണം എന്നിവിടങ്ങളിൽ സിബിഐ റെയ്ഡ് നടത്തി. കേസിൽ സിങിനെ കൂടാതെ 4 പേരെകൂടി സിബിഐ അറസ്റ്റു ചെയ്തു.