
വി.കെ. ശശികല
ചെന്നൈ: തമിഴ്നാട് മുൻ മുഖ‍്യമന്ത്രി ജയലളിതയുടെ തോഴിയും അണ്ണാ ഡിഎംകെ മുൻ ജനറൽ സെക്രട്ടറിയുമായിരുന്ന വി.കെ. ശശികലക്കെതിരേ സിബിഐ കേസെടുത്തു.
നിരോധിച്ച നോട്ടുകൾ ഉപയോഗിച്ച് 450 കോടി രൂപയുടെ പഞ്ചസാര മില്ല് വാങ്ങിയ സംഭവത്തിലാണ് ശശികലക്കെതിരേ കേസെടുത്തിരിക്കുന്നത്.
കാഞ്ചിപുരത്തെ പദ്മദേവി മില്ലാണ് ശശികല പഴയ കറൻസി നോട്ടുകൾ നൽകി വാങ്ങിയത്. മദ്രാസ് ഹൈക്കോടതിയുടെ നിർദേശത്തെത്തുടർന്നാണ് നടപടി.