കൊല്‍ക്കത്ത ആശുപത്രിയിലെ ഡോക്ടറുടെ കൊലപാതകം: സിബിഐ കുറ്റപത്രത്തിൽ ഒരേയൊരു പ്രതി

ഹോസ്പിറ്റലിലെ സെമിനാര്‍ ഹാളില്‍ വച്ചാണ് കൃത്യം നടത്തിയത്. പ്രതി ഒറ്റയ്ക്കാണ് കൊലപ്പെടുത്തിയതെന്നും കുറ്റപത്രത്തില്‍ പറയുന്നു.
CBI has filed a charge sheet in the murder of a doctor in a Kolkata hospital
കൊല്‍ക്കത്ത ആശുപത്രിയിലെ ഡോക്ടറുടെ കൊലയില്‍ കുറ്റപത്രം സമര്‍പ്പിച്ച് സിബിഐ : സഞ്ജയ് റോയ് ഏകപ്രതിfile
Updated on

കൊല്‍ക്കത്ത: കൊല്‍ക്കത്ത ആര്‍ജി കര്‍ മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ ട്രെയിനി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു. സഞ്ജയ് റോയ് മാത്രമാണ് കേസിലെ പ്രതി. കൂട്ടബലാത്സംഗം സംബന്ധിച്ച് കുറ്റപത്രത്തില്‍ പരാമര്‍ശമില്ല. ഓഗസ്റ്റ് ഒന്‍പതിന് ഡോക്ടര്‍ ഉറങ്ങാന്‍ പോയ സമയത്ത് സിവില്‍ വളണ്ടിയറായ സഞ്ജയ് റോയ് എന്നയാളാണ് കൃത്യം നടത്തിയതെന്ന് പ്രത്യേക കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറയുന്നു. ഇത് ഒന്നാം കുറ്റപത്രമാണെന്നും കൂടുതല്‍ പ്രതികള്‍ ഉണ്ടോ എന്നതില്‍ അന്വേഷണം നടത്തുമെന്നും സിബിഐ വൃത്തങ്ങള്‍ അറിയിച്ചു.

ഹോസ്പിറ്റലിലെ സെമിനാര്‍ ഹാളില്‍ വച്ചാണ് കൃത്യം നടത്തിയത്. പ്രതി ഒറ്റയ്ക്കാണ് കൊലപ്പെടുത്തിയതെന്നുമാണ് കുറ്റപത്രത്തില്‍ പറയുന്നത്. 200 ഓളം പേരുടെ മൊഴി സിബിഐ രേഖപ്പെടുത്തിയിട്ടുണ്ട്.

കൊലപാതകം നടന്ന ദിവസം റോയ് സെമിനാര്‍ ഹാളിലേക്ക് പ്രവേശിച്ചതുള്‍പ്പടെയുള്ള സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ പ്രതിയെ പിറ്റേദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കല്‍ക്കത്ത ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്ന് ഓഗസ്റ്റ് പതിനാലിന് അന്വേഷണം സിബിഐ ഏറ്റെടുത്തിരുന്നു. ഇതിന് പിന്നാലെ പ്രതിയെ കസ്റ്റഡിയില്‍ വാങ്ങി വിശദമായി ചോദ്യം ചെയ്യുകയും നുണപരിശോധനയ്ക്ക് വിധേയമാക്കുകയും ചെയ്തിരുന്നു.

കേസുമായി ബന്ധപ്പെട്ട് താല പൊലീസ് സ്റ്റേഷന്‍ ഓഫീസര്‍ ഇന്‍ ചാര്‍ജ് അഭിജിത്ത് മൊണ്ടല്‍, മെഡിക്കല്‍ കോളെജ് മുന്‍ പ്രിന്‍സിപ്പല്‍ സന്ദീപ് ഘോഷ് എന്നിവരെയും സിബിഐ അറസ്റ്റ് ചെയ്തു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com