ഭൂമി കുംഭകോണം; ലാലു പ്രസാദ് യാദവിനെ സിബിഐ ചോദ്യം ചെയ്യുന്നു

ലാലു പ്രസാദ് യാദവിന് നേരത്തെ ത​ന്നെ നോട്ടീസ് അയച്ചിരുന്നെന്ന് സിബിഐ അറിയിച്ചു
ഭൂമി കുംഭകോണം; ലാലു പ്രസാദ് യാദവിനെ സിബിഐ ചോദ്യം ചെയ്യുന്നു

ന്യൂഡൽഹി: ഭൂമി കുംഭകോണകേസുമായി ബന്ധപ്പെട്ട് മുൻ ബീഹാർ മുഖ്യമന്ത്രി ലാലു പ്രസാദ് യാദവിനെ (lalu prasad yadav) സിബിഐ (cbi) ചോദ്യം ചെയ്യുന്നു. ലാലു പ്രസാദ് യാദവിന്‍റെ (lalu prasad yadav) മകളും എം പി യുമായ മിസ ഭാരതിയുടെ വസതിയിൽ വച്ചാണ് ചോദ്യം ചെയ്യൽ. അന്വേഷണത്തോട് സഹകരിക്കുമെന്ന് ലാലുവിന്‍റെ കുടുംബം അറിയിച്ചു.

ലാലു പ്രസാദ് യാദവിന് (lalu prasad yadav) നേരത്തെ ത​ന്നെ നോട്ടീസ് അയച്ചിരുന്നെന്ന് സിബിഐ (cbi) അറിയിച്ചു. ജോലിനൽകിയതിന് കൈക്കൂലിയായി ഭൂമി വാങ്ങി എന്ന കേസിൽ കഴിഞ്ഞ വർഷം ഒക്‌ടോബറിലാണ് സിബിഐ(cbi) കുറ്റപത്രം സമർപ്പിച്ചത്. ലാലു പ്രസാദ് യാദവ്, റാബ്രി ദേവി, മകള്‍ മിസ ഭാരതി, 13 മറ്റുള്ളവര്‍ എന്നിവര്‍ക്കെതിരെയാണ് കുറ്റപത്രം.

Related Stories

No stories found.

Latest News

No stories found.
logo
Metrovaartha
www.metrovaartha.com