നീറ്റ് ചോദ്യപ്പേപ്പർ ചോർച്ച; സിബിഐ എഫ്ഐആർ രജിസ്റ്റർ ചെയ്തു

ശനിയാഴ്ച രാത്രിയാണ് കേസ് സിബിഐക്ക് കൈമാറിയത്
cbi registered fir in neet exam question paper leak
നീറ്റ് ചോദ്യപ്പേപ്പർ ചോർച്ച കേസിൽ സിബിഐ എഫ്ഐആർ രജിസ്റ്റർ ചെയ്തു
Updated on

ന്യൂഡൽഹി: നീറ്റ് യുജിസി ചോദ്യപ്പേപ്പർ ചോർച്ചയിൽ സിബിഐ എഫ്ഐആർ രജിസ്റ്റർ ചെയ്തു. ക്രിമിനൽ ഗൂഢാലോചന, വഞ്ചന തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. സിബിഐ അന്വേക്ഷണ സംഘം ഗുജറാത്തിലേക്കും ബിഹാറിലേക്കും ഉടൻ യാത്ര തിരിക്കുമെന്നാണ് വിവരം.

ശനിയാഴ്ച രാത്രിയാണ് കേസ് സിബിഐക്ക് കൈമാറിയത്. കേസ് അന്വേഷിച്ചിരുന്ന ബിഹാറിലെ സാമ്പത്തിക കുറ്റാന്വേഷണസംഘം കേന്ദ്ര വിദ്യാഭ്യാസമന്ത്രാലയത്തിനും സംസ്ഥന സർക്കാരിനും സമർപ്പിച്ച വിശദമായ അന്വേഷണ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്താലാണ് കേസ് സിബിഐക്ക് കൈമാറിയത്. ചോദ്യ പേപ്പർ ചോർച്ചയുടെ മറവിൽ കള്ളപ്പണം വെളിപ്പിക്കലും നടന്നതായി ആരോപണമുണ്ട്. അങ്ങനെയെങ്കിൽ കേസ് ഇഡി എറ്റെടുക്കാനുള്ള സാധ്യതയുണ്ടെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com