ചൈനീസ് ഫണ്ട്: ന്യൂസ് ക്ലിക്കിന്‍റെ ഓഫിസിലും എഡിറ്ററുടെ വസതിയിലും സിബിഐ റെയ്ഡ്

ഡൽഹി പൊലീസിനു പുറകേ ഇഡിയും ഇൻകം ടാക്സ് വകുപ്പും സംഭവത്തിൽ അന്വേഷണം നടത്തുന്നുണ്ട്.
പ്രബീറിന്‍റെ വസതിയിൽ  സിബിഐ പരിശോധന നടത്തുന്നു
പ്രബീറിന്‍റെ വസതിയിൽ സിബിഐ പരിശോധന നടത്തുന്നു
Updated on

ന്യൂഡൽഹി: ചൈനീസ് ഫണ്ട് സ്വീകരിച്ചുവെന്ന ആരോപണം നേരിടുന്ന ന്യൂസ് ക്ലിക് സ്ഥാപകനും എഡിറ്ററുമായ പ്രബീർ പുരകായസ്തയുടെ വീട്ടിൽ സിബിഐ റെയ്ഡ്. ന്യൂസ് ക്ലിക്കിന്‍റെ ഓഫിസിലും സിബിഐ പരിശോധന നടത്തി. വിദേശ ഫണ്ട് നിയന്ത്ര നിയമം പ്രകാരം ന്യൂസ് ക്ലിക്കിനെതിരേ സിബിഐ കേസ് ഫയൽ ചെയ്തിട്ടുണ്ട്. ചൈനീസ് പ്രോപ്പഗാണ്ട പ്രചരിപ്പിക്കുന്നതിനായി പണം സ്വീകരിച്ചുവെന്ന് കണ്ടെത്തിയതിനെത്തുടർന്ന് ഡൽഹി പൊലീസ് യുഎപിഎ ചുമത്തി പ്രബീറിനെയും ന്യൂസ് ക്ലിക്കിന്‍റെ എച്ച് ആർ മേധാവി അമിത് ചക്രബർത്തിയെയും അറസ്റ്റ് ചെയ്തിരുന്നു. ചൊവ്വാഴ്ച ഇരുവരെയും കോടതി 10 ദിവത്തേക്ക് റിമാൻഡിൽ വിട്ടു.

ഡൽഹി പൊലീസിനു പുറകേ ഇഡിയും ഇൻകം ടാക്സ് വകുപ്പും സംഭവത്തിൽ അന്വേഷണം നടത്തുന്നുണ്ട്. അതിനു പുറകേയാണ് സിബിഐ കേസ് ഫയൽ ചെയ്തിരിക്കുന്നത്. ഇന്ത്യാ വിരുദ്ധ പ്രചരണത്തിനായി ചൈനീസ് മാധ്യമശൃംഖലയുമായി അടുത്ത ബന്ധമുള്ളു യുഎസിലെ ശത കോടീശ്വരനിൻ നിന്നും ന്യൂസ് ക്ലിക് പണം കൈപ്പറ്റിയെന്ന് ന്യൂയോർക് ടൈംസ് റിപ്പോർട്ട് ചെയ്തിരുന്നു.

അതിനു പുറകേയാണ് ഡൽഹി പൊലീസ് മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിനൊടുവിൽ പ്രബീറിനെ അറസ്റ്റ് ചെയ്തത്. ഡൽഹിയിലെ ന്യൂസ് ക്ലിക്കിന്‍റെ ഓഫിസും അടച്ചു പൂട്ടിയിരിക്കുകയാണ്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com