

കടുത്ത നടപടികളിലേക്ക് ഇന്ത്യ; പാക്കിസ്ഥാനുമായുള്ള വെടിനിർത്തൽ കരാർ റദ്ദാക്കിയേക്കും
ന്യൂഡൽഹി: പാക്കിസ്ഥാൻ പ്രകോപനം തുടരുന്ന സാഹചര്യത്തിൽ കൂടുതൽ കടുത്ത നടപടികളിലേക്ക് കടക്കാൻ ഇന്ത്യ. പാക്കിസ്ഥാനുമായുള്ള വെടിനിർത്തൽ കരാർ റദ്ദാക്കാനാണ് ഇന്ത്യ ഒരുങ്ങുന്നത്. 2021ൽ ഒപ്പുവച്ചതാണ് കരാർ. കരസേനാ മേധാവി ഇക്കാര്യം വിലയിരുത്തും.
അതേസമയം, കശ്മീർ അതിർത്തിയിൽ വെടിവയ്പ്പ് തുടരുകയാണ്. ബന്ദിപ്പുരിൽ വെള്ളിയാഴ്ച പുലർച്ചെ ആരംഭിച്ച ഏറ്റമുട്ടലിൽ ലഷ്കർ-ഇ-തയ്ബ കമാൻഡറെ ഇന്ത്യന്‍ സൈന്യം വധിച്ചു. കൊല്ലപ്പെട്ടത് അൽത്താഫ് ലല്ലിയെന്ന ഭീകരനാണെന്നാണ് റിപ്പോർട്ട്.
26 പേരുടെ മരണത്തിനിടയാക്കിയ പഹൽഗാം ഭീകരാക്രമണത്തിൽ പങ്കുണ്ടെന്ന് സംശയിക്കുന്ന എൽഇടി ഭീകരനെയാണ് വധിച്ചത്. പ്രദേശത്ത് വ്യാപക തെരച്ചിൽ തുടരുകയാണ്.