
രാജീവ് ഘായ്, ഡിജിഎംഒ, ഇന്ത്യ
File photo
ന്യൂഡല്‍ഹി: വെടിനിർത്തൽ തുടരാൻ ഇന്ത്യയുടെയും പാക്കിസ്ഥാന്‍റെയും മിലിറ്ററി ഓപ്പറേഷൻസ് ഡയറക്റ്റർ ജനറൽമാരുടെ രണ്ടാം വട്ട ചർച്ചയിൽ തീരുമാനം.
ശനിയാഴ്ച വെടിനിർത്തൽ പ്രഖ്യാപിച്ചപ്പോൾ തിങ്കളാഴ്ച വീണ്ടും ചർച്ചയുണ്ടാകുമെന്ന് അറിയിച്ചിരുന്നു. ഇതുപ്രകാരം ഇന്ത്യന്‍ കരസേന ഡിജിഎംഒ ലെഫ്റ്റനന്‍റ് ജനറല്‍ രാജീവ് ഘായ്, പാക്കിസ്ഥാന്‍ ഡിജിഎംഒ കാഷിഫ് അബ്‌ദുള്ള എന്നിവര്‍ തമ്മിൽ ഹോട്ട്‌ലൈൻ ചർച്ച നടത്തി.
ഉച്ചയ്ക്ക് പന്ത്രണ്ടിനു ചർച്ചയ്ക്കാണ് തീരുമാനിച്ചതെങ്കിലും വൈകിട്ട് അഞ്ചിനാണ് ഇത് ആരംഭിച്ചത്. അതിർത്തിയിലെ സൈനിക വിന്യാസം കുറയ്ക്കുന്നതു പരിഗണിക്കാനും തീരുമാനമായി.