വായു നിലവാരം ഗുരുതര സ്ഥിതിയിൽ: ഡല്‍ഹിയില്‍ സ്റ്റേജ്-3 നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി കേന്ദ്രം

ബിഎസ്-3 പെട്രോള്‍, ബിഎസ്-4 ഡീസല്‍ വാഹനങ്ങൾ നിരോധനം
Center imposed stage-3 restrictions in Delhi
Center imposed stage-3 restrictions in Delhi
Updated on

ന്യൂഡല്‍ഹി: വായുവിന്‍റെ ഗുണനിലവാരം മോശമായതോടെ ഡല്‍ഹിയില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി കേന്ദ്രം. അത്യവശ്യമില്ലാത്ത നിര്‍മ്മാണ പ്രാവൃത്തികൾ നിർത്തിവയ്ക്കാനും മേഖലയില്‍ സ്റ്റേജ്-3 പ്രകാരം നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതായും സർക്കാർ അറിയിച്ചു.

ഡല്‍ഹിയിലെ എയര്‍ ക്വാളിറ്റി ഇന്‍ഡക്‌സില്‍ വലിയ മാറ്റം ഉണ്ടായതായി എയര്‍ ക്വാളിറ്റി മാനേജ്മെന്‍റ് കമ്മീഷന്‍ ഫോര്‍ എയര്‍ ക്വാളിറ്റി മാനേജ്മെന്‍റ് അറിയിച്ചു. ബിഎസ്-3 പെട്രോള്‍, ബിഎസ്-4 ഡീസല്‍ വാഹനങ്ങൾ നിരോധിച്ചിരിക്കുകയാണ്.

ദേശീയ സുരക്ഷ അല്ലെങ്കില്‍ പ്രതിരോധം, ദേശീയ പ്രാധാന്യമുള്ള പദ്ധതികള്‍, ആരോഗ്യ സംരക്ഷണം, റെയില്‍വേ, മെട്രോ റെയില്‍, വിമാനത്താവളങ്ങള്‍, അന്തര്‍ സംസ്ഥാന ബസ് ടെര്‍മിനലുകള്‍, ഹൈവേകള്‍, റോഡുകള്‍, മേല്‍പ്പാലങ്ങള്‍, മേല്‍പ്പാലങ്ങള്‍, വൈദ്യുതി പ്രക്ഷേപണം, പൈപ്പ് ലൈനുകള്‍, ശുചിത്വം, ജലവിതരണം എന്നിവയുമായി ബന്ധപ്പെട്ട നിര്‍മാണ പ്രവര്‍ത്തനങ്ങളെ നിയന്ത്രണങ്ങളില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

അതേസമയം, ശനിയാഴ്ച ഡല്‍ഹിയില്‍ രേഖപ്പെടുത്തിയ കുറഞ്ഞ താപനില 3.6 ഡിഗ്രി സെല്‍ഷ്യസാണ്. ജനുവരി 16 വരെ വടക്കുപടിഞ്ഞാറന്‍ ഇന്ത്യയുടെ ചില ഭാഗങ്ങളില്‍ ഇടതൂര്‍ന്ന മൂടല്‍മഞ്ഞിനും നിലവിലുള്ള തണുത്ത കാലാവസ്ഥയ്ക്കും ശമനമുണ്ടാകാന്‍ സാധ്യതയില്ലെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പും നൽകിയിട്ടുണ്ട്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com