തക്കാളി, ഉള്ളി, ഉരുളക്കിഴങ്ങ് വിലസ്ഥിരത ഉറപ്പാക്കാന്‍ കേന്ദ്രം

ഭ​ക്ഷ്യ​വ​സ്തു​ക്ക​ളു​ടെ വി​ല​ക​ൾ നി​യ​ന്ത്ര​ണ​ത്തി​ൽ
Center to ensure price stability of tomatoes, onions, potatoes

തക്കാളി, ഉള്ളി, ഉരുളക്കിഴങ്ങ് വിലസ്ഥിരത ഉറപ്പാക്കാന്‍ കേന്ദ്രം

freepik.com

Updated on

ന്യൂഡൽഹി: ഈ കലണ്ടർ വർഷത്തിലുടനീളം രാജ്യത്തു ഭക്ഷ്യവസ്തുക്കളുടെ വിലകൾ സ്ഥിരവും നിയന്ത്രണവിധേയവുമായി തുടരുന്നുവെന്ന് കേന്ദ്ര സർക്കാർ. കേന്ദ്ര ഉപഭോക്തൃ കാര്യ, ഭക്ഷ്യ, പൊതുവിതരണ മന്ത്രാലയത്തിനു കീഴിലുള്ള ഉപഭോക്തൃ കാര്യ വകുപ്പ് നിരീക്ഷിച്ചു വരുന്ന മിക്ക സാധനങ്ങളുടെയും വിലകൾ വർഷം തോറും കുറയുകയോ സ്ഥിരത പുലർത്തുകയോ ചെയ്യുന്നു. വീട്ടിൽ തയാറാക്കുന്ന ഒരു പ്ലേറ്റ് സമീകൃത താലി ഭക്ഷണത്തിന്‍റെ വിലയിൽ 14% കുറവ് കഴിഞ്ഞമാസം രേഖപ്പെടുത്തിയത് ഭക്ഷ്യവസ്തുക്കളുടെ പണപ്പെരുപ്പത്തിലെ മിതത്വത്തിന്‍റെ ലക്ഷണമാണ്.

രാജ്യത്തുടനീളം തക്കാളിയുടെ ചില്ലറ വിൽപ്പന വിലയെ സ്വാധീനിക്കുന്നത് ആവശ്യകത- വിതരണ അസന്തുലിതാവസ്ഥയോ ഉത്പാദനക്കുറവോ അല്ല, താത്ക്കാലികവും പ്രാദേശികവുമായ ഘടകങ്ങളാണ്. ഈ സാഹചര്യത്തിൽ, നാഷണൽ കോ-ഓപ്പറേറ്റീവ് കൺസ്യൂമേഴ്‌സ് ഫെഡറേഷൻ ഓഫ് ഇന്ത്യ ഓഗസ്റ്റ് 4 മുതൽ ആസാദ്പുർ മണ്ഡിയിൽ നിന്ന് തക്കാളി സംഭരിക്കുകയും കുറഞ്ഞ ലാഭത്തിൽ ഉപഭോക്താക്കൾക്ക് വിൽക്കുകയും ചെയ്യുന്നു. മുൻ വർഷങ്ങളിലും എൻസിസിഎഫ് സമാനമായ സംരംഭം ഏറ്റെടുത്തിരുന്നു. ഇതുവരെ, സംഭരണച്ചെലവ് അടക്കം, കിലോയ്ക്ക് ₹47 മുതൽ ₹60 വരെയുള്ള ചില്ലറ വിൽപ്പന വിലയിൽ 27,307 കിലോ തക്കാളി അവർ വില്പന നടത്തി.

ഡൽഹിയിൽ തക്കാളിയുടെ നിലവിലെ ശരാശരി ചില്ലറ വിൽപ്പന വില കിലോയ്ക്ക് ₹73 ആണ്. പ്രധാനമായും ജൂലൈ അവസാന ആഴ്ച മുതൽ രാജ്യത്തിന്‍റെ വടക്ക്, വടക്കുപടിഞ്ഞാറൻ പ്രദേശങ്ങളിൽ പെയ്ത കനത്ത മഴയാണ് ഇതിനു കാരണം. എന്നാൽ, സമീപ ആഴ്ചകളിൽ കാലാവസ്ഥാ പ്രശ്നങ്ങൾ അനുഭവപ്പെട്ടിട്ടില്ലാത്ത ചെന്നൈ, മുംബൈ തുടങ്ങിയ പ്രധാന നഗരങ്ങളിൽ സമാനമായ വില വർധന ഉണ്ടായിട്ടില്ല. ചെന്നൈയിലും മുംബൈയിലും തക്കാളിയുടെ നിലവിലെ ശരാശരി ചില്ലറ വിൽപ്പന വില യഥാക്രമം കിലോയ്ക്ക് ₹50, ₹58 ആണ്. നിലവിൽ, തക്കാളിയുടെ അഖിലേന്ത്യാ ശരാശരി ചില്ലറ വിൽപ്പന വില കിലോയ്ക്ക് ₹52 ആണ്. കഴിഞ്ഞ വർഷം ഇത് ₹54 ആയിരുന്നു. 2023ൽ ₹136 രൂപയും.

മുൻ വർഷങ്ങളിൽ നിന്നു വ്യത്യസ്തമായി ഉരുളക്കിഴങ്ങ്, ഉള്ളി, തക്കാളി തുടങ്ങിയവയുടെ വില ഈ മൺസൂൺ സീസണിൽ നിയന്ത്രണവിധേയമാണ്. ഉരുളക്കിഴങ്ങ്, ഉള്ളി എന്നിവ 2024-25ൽ ഉയർന്ന ഉത്പാദനം രേഖപ്പെടുത്തിയിരുന്നു. അതിനാൽ, മുൻ വർഷത്തേക്കാൾ മതിയായ വിതരണവും കഴിഞ്ഞ വർഷത്തേക്കാൾ ഗണ്യമായി കുറഞ്ഞ ചില്ലറ വിൽപ്പന വിലയും ഉറപ്പാക്കുന്നു. വില സ്ഥിരത ഉറപ്പാക്കാൻ ഈ വർഷം സർക്കാർ 3 ലക്ഷം ടൺ ഉള്ളി സംഭരിച്ചു. അതിന്‍റെ ആവശ്യാനുസൃതവും ഫലപ്രദവുമായ വിതരണം സെപ്റ്റംബർ മുതൽ ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com