കേന്ദ്രത്തിന്‍റെ ദീപാവലി സമ്മാനം; ഡിഎ 3% വർധിപ്പിച്ചു

നിലവിൽ അടിസ്ഥാന ശമ്പളത്തിന്‍റെ 50% ആണ് ഡിഎ.
Center's Diwali gift; DA increased by 3%
DA
Updated on

ന്യൂഡൽഹി: കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും ക്ഷാമബത്ത (ഡിഎ) 3% വർധിപ്പിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ഇന്നലെ ചേർന്ന കേന്ദ്ര മന്ത്രിസഭാ യോഗത്തിന്‍റേതാണു തീരുമാനം.

നിലവിൽ അടിസ്ഥാന ശമ്പളത്തിന്‍റെ 50% ആണ് ഡിഎ. പുതിയ വർധനവ് വരുന്നതോടെ ഇത് 53 ശതമാനമായി ഉയരും. ദീപാവലിക്കു മുന്നോടിയായി വന്ന തീരുമാനം 49.18 ലക്ഷം കേന്ദ്ര സർക്കാർ ജീവനക്കാർക്കും 64.89 ലക്ഷം പെൻഷൻകാർക്കും പ്രയോജനപ്പെടും.

കേന്ദ്ര ഗവണ്മെന്‍റ് ജീവനക്കാർക്കു ക്ഷാമബത്തയുടെയും (ഡിഎ) പെൻഷൻകാർക്കു ക്ഷാമാശ്വാസത്തിന്‍റെയും (ഡിആർ) അധിക ഗഡു 2024 ജൂലൈ ഒന്നു മുതൽ മുൻകാല പ്രാബല്യത്തോടെ ലഭിക്കും. വിലക്കയറ്റത്തിനു പരിഹാരമായാണ് ഈ വർധന. ഏഴാം കേന്ദ്ര ശമ്പള കമ്മിഷൻ ശുപാർശകൾ അടിസ്ഥാനമാക്കിയുള്ള അംഗീകൃത ഫോർമുല അനുസരിച്ചാണു വർധന. ഡിഎ, ഡിആർ എന്നിവയിൽ പ്രതിവർഷം ഖജനാവിനുണ്ടാകുന്ന അധികച്ചെലവ് 9,448.35 കോടി രൂപയായിരിക്കും.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com