

finance minister Nirmala Sitaram
ന്യൂഡൽഹി: കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗിന്‍റെ അധ്യക്ഷതയിൽ ചേർന്ന പാർലമെന്‍ററി കാര്യ കാബിനറ്റ് കമ്മിറ്റി 2026-27 സാമ്പത്തിക വർഷത്തെ ബജറ്റ് സമ്മേളന തീയതിക്ക് അംഗീകാരം നൽകിയെന്ന് റിപ്പോർട്ടുകൾ.
ഇതനുസരിച്ച് ഇത്തവണയും ധനമന്ത്രി നിർമല സീതാരാമൻ ഫെബ്രുവരി 1 ന് ബജറ്റ് അവതരിപ്പിക്കുമെന്നാണ് വിവരം. ഫെബ്രുവരി 1 ഞായറാഴ്ച കേന്ദ്ര ബജറ്റ് അവതരണം മറ്റൊരു ദിവസമായേക്കുമെന്ന സൂചനകൾ പുറത്തു വന്നിരുന്നു. ഇത് തള്ളിയുള്ള വിവരങ്ങളാണ് ഇപ്പോൾ പുറത്തു വരുന്നത്.
ജനുവരി ഏഴിന് പുറത്തിറക്കിയ ഈ മുന്‍കൂര്‍ കണക്കുകള്‍ അടിസ്ഥാനമാക്കിയാണ് കേന്ദ്ര ബജറ്റ് തയാറാക്കുന്നത്. ഇതിനോടകം തന്നെ ബജറ്റ് തയാറെടുപ്പുകൾ ആരംഭിച്ചതായാണ് വിവരം.
ജനുവരി 28 ന് രാഷ്ട്രപതി ഇരുസഭകളെയും അഭിസംബോധന ചെയ്യുന്നതോടെ ബജറ്റ് സമ്മേളനത്തിന് തുടക്കമാകും. കഴിഞ്ഞ തവണത്തേത് പോലെ രണ്ട് ഘട്ടമായിട്ടായിരിക്കും ബജറ്റ് സമ്മേളനം. ആദ്യഘട്ടം ഇനുവരി 28 ഫെബ്രുവരി 13 വരെയും, രണ്ടാം ഘട്ടം മാർച്ച് 9 മുതൽ ഏപ്രിൽ 2 വരെയും നടക്കും.
സ്വതന്ത്ര ഇന്ത്യയുടെ 88 -ാമത് ബജറ്റ് അവതരിപ്പിക്കാൻ തയ്യാറെടുക്കുന്ന നിർമല സീതാരാമൻ പുതിയ ചരിത്രം കൂടിയാകും ബജറ്റ് അവതരണത്തിൽ സ്വന്തമാക്കുക. 9-ാം തവണയാണ് തുടർച്ചയായി നിർമലാ സീതാരാമൻ ബജറ്റ് അവതരിപ്പിക്കുന്നത്.