കേന്ദ്ര ബജറ്റ് ഉടൻ; പ്രതീക്ഷയിൽ രാജ‍്യം

നിലവിലെ ആദായ നികുതി സ്ലാബുകളിൽ മാറ്റമുണ്ടായേക്കുമെന്നാണ് റിപ്പോർട്ട്
Central budget soon; State in high hopes
കേന്ദ്ര ബജറ്റ് ഉടൻ; പ്രതീക്ഷയിൽ രാജ‍്യം
Updated on

ന‍്യൂഡൽഹി: മൂന്നാം മോദി സർക്കാരിന്‍റെ രണ്ടാമത് ബജറ്റ് നിർമല സീതാരാമൻ ശനിയാഴ്ച 11 മണിക്ക് അവതരിപ്പിക്കും. നിർമല സീതാരാമൻ അവതരിപ്പിക്കുന്ന എട്ടാമത് സമ്പൂർണ ബജറ്റാണിത്. നിലവിലെ ആദായ നികുതി സ്ലാബുകളിൽ മാറ്റമുണ്ടായേക്കുമെന്നാണ് റിപ്പോർട്ട്. സാമ്പത്തിക പ്രതിസന്ധി മറികടക്കാനും വിലക്കയറ്റം പിടിച്ചുനിർത്താനും നികുതിയിൽ എന്തൊക്കെ പ്രഖ‍്യാപനങ്ങളുണ്ടാകുമെന്നാണ് രാജ‍്യം പ്രതീക്ഷയോടെ ഉറ്റുനോക്കുന്നത്.

കാർഷിക, വ‍്യവസായിക, അടിസ്ഥാന സൗകര‍്യങ്ങൾ, തൊഴിൽ, ആരോഗ‍്യം, നികുതി, കായികം എന്നിങ്ങനെ എല്ലാമേഖലയിലും സുപ്രധാന പ്രഖ‍്യാപനങ്ങൾ ഉണ്ടാകുമെന്നാണ് കരുതുന്നത്. കടമെടുപ്പ് പരിധി വെട്ടിക്കുറച്ചതും നികുതിയിലുണ്ടായ സാമ്പത്തിക ബുദ്ധിമുട്ട് പരിഹരിക്കാനുമായി 24,000 കോടി രൂപയുടെ പ്രത‍്യേക പാക്കേജ് അനുവദിക്കണമെന്നാണ് കേരളത്തിന്‍റെ ആവശ‍്യം.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com