പൊതുപരീക്ഷാ നടത്തിപ്പ് പഠിക്കാൻ ഉന്നത സമിതിയെ നിയോഗിച്ച് കേന്ദ്രം; കെ. രാധാകൃഷ്ണൻ സമിതി അധ്യക്ഷൻ

2 മാസത്തെ സമയമാണ് റിപ്പോർട്ട് സമർപ്പിക്കാനായി സമിതിക്ക് അനുവദിച്ചിരിക്കുന്നത്
central education ministry appointed high level committee in studying exam process
Union education minister Dharmendra Pradhan

ന്യൂഡൽഹി: പരീക്ഷയുടെ സുതാര്യവും സുഗമവുമായ നടത്തിപ്പിനു വേണ്ടി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം ഉന്നത സമിതിയെ നിയോഗിച്ചു. പരീക്ഷയുടെ സുഗമമായ നടത്തിപ്പ്, ഡേറ്റ സുരക്ഷിതമാക്കാനുള്ള നിർദേശങ്ങൾ, എൻടിസിയുടെ പ്രവർത്തനവും ഘടനയും സംബന്ധിച്ച പുതിയ മാർഗനിർദേശങ്ങൾ എന്നിവയാണ് സമിതിയോട് ആവശ്യപ്പെട്ടിരിക്കുന്നത്.

ഐഎസ്ആർഒ മുൻ ചെയർമാനായിരുന്ന ഡോ. കെ. രാധാകൃഷ്ണനാണ് സമിതി അധ്യക്ഷൻ. എയിംസ് മുൻ ചെയർമാൻ ഡോ. രണ്‍ദീപ് ഗുലേറിയ, ഹൈദരാബാദ് യൂണിവേഴ്‌സിറ്റി മുന്‍ വൈസ് ചാന്‍സലര്‍ പ്രൊ. ബി.ജെ. റാവു, ഐ.ഐ.ടി. മദ്രാസിലെ അധ്യാപകനായിരുന്ന കെ. രാമമൂര്‍ത്തി, പീപ്പിള്‍ സ്ട്രോങ് സഹസ്ഥാപകനും കർമ്മയോഗി ഭാരത് ബോർഡ് അംഗവുമായ പങ്കജ് ബൻസാൽ, ഡല്‍ഹി ഐ.ഐ.ടി. ഡീന്‍ ആദിത്യ മിത്തല്‍ എന്നിവര്‍ അംഗങ്ങളാണ്. കേന്ദ്ര വിദ്യാഭ്യാസ ജോയിന്‍റ് സെക്രട്ടറി ഗോവിന്ദ് ജയ്‌സ്വാള്‍ സമിതിയുടെ മെമ്പര്‍ സെക്രട്ടറിയാണ്. 2 മാസത്തെ സമയമാണ് സമിതിക്ക് അനുവദിച്ചിരിക്കുന്നത്.

Trending

No stories found.

Latest News

No stories found.