പൊതുസെൻസസിനൊപ്പം ജാതി സെൻസസും നടപ്പാക്കുമെന്ന് കേന്ദ്രം

കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവാണ് കേന്ദ്ര മന്ത്രിസഭാ യോഗത്തിനു ശേഷമുള്ള വാർത്താ സമ്മേളനത്തിലൂടെ ഇക്കാര‍്യം പ്രഖ‍്യാപിച്ചത്
central government decides to conduct caste census

പൊതുസെൻസസിനൊപ്പം ജാതി സെൻസസും നടപ്പാക്കുമെന്ന് കേന്ദ്രം

representative image

Updated on

ന‍്യൂഡൽഹി: രാജ‍്യത്ത് ജാതി സെൻസസ് നടത്താൻ കേന്ദ്ര സർക്കാർ തീരുമാനിച്ചു. കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവാണ് കേന്ദ്ര മന്ത്രിസഭാ യോഗത്തിനു ശേഷമുള്ള വാർത്താ സമ്മേളനത്തിലൂടെ ഇക്കാര‍്യം പ്രഖ‍്യാപിച്ചത്. പൊതുസെൻസസിനൊപ്പം തന്നെ ജാതി സെൻസസും നടത്തുമെന്ന് അശ്വിനി വൈഷ്ണവ് അറിയിച്ചു.

സംസ്ഥാനങ്ങൾ നടത്തിയത് ജാതി സർവെയാണെന്നും, ജാതി സെൻസസ് നടത്താനുള്ള ഭരണഘടനാപരമായ അധികാരം കേന്ദ്ര സർക്കാരിനാണ് ഉള്ളതെന്നും കേന്ദ്ര മന്ത്രി വിശദീകരിച്ചു.

അതേസമയം, കേന്ദ്ര സർക്കാർ തീരുമാനം വൈകി വന്ന തിരിച്ചറിവാണെന്നും, ബിഹാർ തെരഞ്ഞെടുപ്പ് ലക്ഷ‍്യമിട്ടുള്ള നീക്കമാണെന്നും കോൺഗ്രസ് പ്രതികരിച്ചു.

രാജ‍്യത്ത് ജാതി സെൻസസ് നടത്തണമെന്ന് ദീർഘകാലമായി കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാർട്ടികൾ ആവശ്യപ്പെട്ടു വരുന്നതാണ്. ഇവർ അധികാരത്തിലുള്ള പല സംസ്ഥാനങ്ങളിലും ജാതി സെൻസസ് നടത്തുകയും ചെയ്തിരുന്നു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com