അരുണാചലിലും നാഗാലാൻഡിലും അഫ്സ്പ 6 മാസത്തേക്കുകൂടി നീട്ടി കേന്ദ്രം

നാഗാലാൻ‌ഡിലെ എട്ട് ജില്ലകളിലും അരുണാചൽ പ്രദേശിലെ മൂന്നു ജില്ലകളിലുമുൾപ്പെടെയുള്ള സ്ഥലങ്ങളിലെ ക്രമസമാധാന നില അവലോകനം ചെയ്താണ് തീരുമാനം
central government extends afspa in parts of nagaland arunachal
അരുണാചലിലും നാഗാലാൻഡിലും അഫ്സ്പ 6 മാസത്തേക്കുകൂടി നീട്ടി കേന്ദ്ര ഉത്തരവ്
Updated on

ന്യൂഡൽഹി: സായുധസേനയ്ക്ക് പ്രത്യേക അധികാരം നൽകുന്ന അഫ്സ്പ (AFSPA) നിയമം അരുണാചൽ പ്രദേശിലേയും നാഗാലാൻഡിലേയും പ്രദേശങ്ങളിൽ 6 മാസത്തേക്കുകൂടി നീട്ടി കേന്ദ്ര സർക്കാർ ഉത്തരവ്. നാഗാലാൻ‌ഡിലെ എട്ട് ജില്ലകളിലും അരുണാചൽ പ്രദേശിലെ മൂന്നു ജില്ലകളിലുമുൾപ്പെടെയുള്ള സ്ഥലങ്ങളിലെ ക്രമസമാധാന നില അവലോകനം ചെയ്തശേഷമാണ് 6 മാസത്തേക്ക് കൂടി അഫ്സ്പ നീട്ടാൻ തീരുമാനമായത്.

സായുധ സേനയുടെ പ്രവര്‍ത്തനങ്ങള്‍ സുഗമമാക്കുന്നതിന് അഫ്‌സ്പ പ്രകാരം ഒരു പ്രദേശത്തെയോ ജില്ലയെയോ 'അസ്വസ്ഥമായ പ്രദേശം' എന്ന നിലയ്ക്കാണ് പ്രഖ്യാപിക്കുക. അഫ്‌സ്പ പ്രഖ്യാപിച്ച പ്രദേശത്ത് സായുധസേനകള്‍ക്ക് പൊതു ക്രമസമാധാന പരിപാലനത്തിന് ആവശ്യമെന്ന് തോന്നുകയാണെങ്കില്‍ തിരച്ചില്‍ നടത്താനും അറസ്റ്റ് ചെയ്യാനും വെടിയുതിർക്കാനുമുള്ള അധികാരം ഈ നിയമം നൽകുന്നു.

Trending

No stories found.

Latest News

No stories found.