
വഖഫ് നിയമഭേദഗതി സ്റ്റേ ചെയ്യുന്നതിനെതിരേ കേന്ദ്രം സത‍്യവാങ്മൂലം നൽകി
ന‍്യൂഡൽഹി: വഖഫ് നിയമഭേദഗതിക്കെതിരായ ഹർജികളിൽ കേന്ദ്രം സുപ്രീംകോടതിയിൽ സത‍്യവാങ്മൂലം സമർപ്പിച്ചു. നിയമഭേദഗതി സ്റ്റേ ചെയ്യുന്നതിനെ എതിർത്തും നിയമത്തിലെ മാറ്റങ്ങളെ ന‍്യായീകരിച്ചുമാണ് കേന്ദ്രം സത‍്യവാങ്മൂലം നൽകിയിരിക്കുന്നത്.
പാർലമെന്‍റ് പാസാക്കിയ നിയമം മുഴുവനായോ അല്ലെങ്കിൽ ഏതെങ്കിലും വകുപ്പുകളോ സ്റ്റേ ചെയ്യാൻ സുപ്രീംകോടതിക്ക് അധികാരമില്ലെന്നാണ് കേന്ദ്രം സമർപ്പിച്ച സത‍്യവാങ്മൂലത്തിൽ പറയുന്നത്.
ഇത് അധികാരത്തിനു മേലുള്ള കടന്നുകയറ്റമാണെന്നും കേന്ദ്രം ആരോപിക്കുന്നു. കേസ് ഇനി മെയ് മൂന്നിന് ആയിരിക്കും പരിഗണിക്കുക.