'ഭീകരർ' എന്നതിനു പകരം ആയുധധാരികളെന്ന് വിശേഷണം; ബിബിസിയെ അതൃപ്തി അറിയിച്ച് ഇന്ത്യ

അന്താരാഷ്ട്ര മാധ്യമങ്ങളിൽ ഭീകര പ്രവർത്തകരെ ആയുധധാരികളെന്നു മാത്രം വിശേഷിപ്പിച്ചതിനെതിരേ വലിയ വിമർശനമുയർന്നിരുന്നു
central govt against bbc report pahalgam terrarost attack

'ഭീകരർ' എന്നതിനു പകരം ആയുധധാരികളെന്ന് വിശേഷണം; ബിബിസിയെ അതൃപ്തി അറിയിച്ച് കേന്ദ്രം

file image

Updated on

ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണവുമായി ബന്ധപ്പെട്ട ബിബിസി റിപ്പോർട്ടിങ്ങിനെതിരേ കേന്ദ്ര സർക്കാർ. ഭീകരാക്രമണവുമായി ബന്ധപ്പെട്ട വാർത്തകളിലെല്ലാം ആയുധധാരികളെന്നു മാത്രമാണ് ബിബിസി പറയുന്നത്. ഒരിടത്തും ഭീകരരെന്ന് വിശേഷിപ്പിച്ചിട്ടില്ല. ഇക്കാര്യത്തിൽ ബിബിസിയുടെ ഇന്ത്യൻ മേധാവിയെ കേന്ദ്രം അതൃപ്തി അറിയിച്ചിട്ടുണ്ട്.

അന്താരാഷ്ട്ര മാധ്യമങ്ങളിൽ ഭീകരരെ ആയുധധാരികളെന്നു മാത്രം വിശേഷിപ്പിച്ചതിനെതിരേ വലിയ വിമർശനമുയർന്നതിനു പിന്നാലെയാണ് ബിബിസിയെ ഇന്ത്യ അതൃപ്തി അറിയിച്ചത്. ബിബിസി സംപ്രേഷണം ചെയ്യുന്ന വാർത്തകൾ നിരീക്ഷിക്കാനും കേന്ദ്രം തീരുമാനിച്ചതായി വിവരമുണ്ട്. ഏതെങ്കിലും തരത്തിൽ നിയമലംഘനമുണ്ടായാൽ കർശന നടപടിയിലേക്ക് സർക്കാർ കടന്നേക്കും.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com